മുംബൈയില്‍ ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം; ബാറ്റുകൊണ്ട് തലക്കടിയേറ്റ് ബാലന്‍ മരിച്ചു

തലക്കടിയേറ്റ ബാലന്‍ തല്‍ക്ഷണം ബോധരഹിതനായി വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈയില്‍ ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം; ബാറ്റുകൊണ്ട് തലക്കടിയേറ്റ് ബാലന്‍ മരിച്ചു

ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബാറ്റു കൊണ്ട് തലക്കടിയേറ്റ ബാലന്‍ മരിച്ചു.15 വയസ്സുള്ള അമീര്‍ അന്‍സാരിയെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ ധാരാവിയിലായിരുന്നു സംഭവം. ധാരാവി പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ നടന്ന കളിക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരുമിച്ചു കളിച്ച 16കാരനാണ് അമീറിനെ ബാറ്റു കൊണ്ട് തലക്കടിച്ചത്.

തലക്കടിയേറ്റ അമീര്‍ തല്‍ക്ഷണം ബോധരഹിതനായി വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുവൈനല്‍ നിയമത്തിന് കീഴില്‍ 16കാരനെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.Story by