ബിഹാറില്‍ പത്താം ക്ലാസുകാരന്‍ സഹോദരിയുടെ കാമുകന്റെ കഴുത്തറത്തു

സഹോദരിയും കാമുകനും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് കണ്ടതാണ് 15കാരനായ വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിഹാറില്‍ പത്താം ക്ലാസുകാരന്‍ സഹോദരിയുടെ കാമുകന്റെ കഴുത്തറത്തു

ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹോദരിയുടെ കാമുകന്റെ കഴുത്തറത്ത ശേഷം പൊലീസില്‍ കീഴടങ്ങി. കൈമൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സഹോദരിയും കാമുകനും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് കണ്ടതാണ് 15കാരനായ വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴുത്തറത്ത ശേഷം വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സോനു നോനിയന്‍ എന്ന 22കാരന്റെ കഴുത്താണ് വിദ്യാര്‍ത്ഥി അറുത്തത്.

ചീട്ടുകളിച്ചുകൊണ്ടിരിക്കവേയാണ് കത്തിയുമായെത്തിയ വിദ്യാര്‍ത്ഥി അപ്രതീക്ഷിത നീക്കത്തില്‍ സോനുവിന്റെ കഴുത്തറത്തത്. സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം വാടകയ്ക്ക് കഴിയുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് സോനു ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

Read More >>