ഉത്തര്‍പ്രദേശില്‍ 14 അംഗ സംഘം രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു; വീഡിയോ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു

ഇടുങ്ങിയ വഴിയിലൂടെ നടന്നുവരുന്ന സ്ത്രീകളെ സംഘം തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഉത്തര്‍പ്രദേശില്‍ 14 അംഗ സംഘം രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു; വീഡിയോ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു

പൂവാല ശല്യമൊഴിവാക്കാന്‍ ആന്റി റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത. രാംപൂര്‍ ജില്ലയില്‍ 14 അംഗ സംഘം രണ്ട് സ്ത്രീകളെ പീഡിപ്പിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ദൃശ്യങ്ങള്‍ പ്രചരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.

പീഡനത്തിനിരയായ സ്ത്രീകളെ പൊലീസിന് തിരിച്ചറിയാനായിട്ടില്ല. ഇടുങ്ങിയ വഴിയിലൂടെ നടന്നുവരുന്ന സ്ത്രീകളെ സംഘം തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്ന് സ്ത്രീകള്‍ കേണുപറഞ്ഞിട്ടും സംഘം പീഡനം തുടരുകയാണ് ചെയ്യുന്നത്. മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പറഞ്ഞ രാംപൂര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡ ഉടന്‍ അറസ്റ്റ് നടക്കുമെന്നും വ്യക്തമാക്കി. സ്ത്രീ സംരക്ഷണത്തിനെന്ന പേരില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡ് വിവാദങ്ങളിലൂടെ മാത്രമാണ് ഇതുവരെ വാര്‍ത്തകളില്‍ നിറഞ്ഞത്.

Story by