മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം; മരണസംഘ്യ 14 ആയി

ഇടുങ്ങിയ വഴിയായതുകാരണം ജെസിബിയും ക്രെയിനും അടക്കമുള്ള വാഹനങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. കൈകൊണ്ട‌് അവശിഷ‌്ടങ്ങൾ നീക്കിയാണ‌് പരിക്കേറ്റവരെ പുറത്തെടുക്കുന്നത‌്.

മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം; മരണസംഘ്യ 14 ആയി

മുംബൈയിലെ ഡോംഗ്രി മേഖലയിൽ കെട്ടിടം തകർന്ന് വീണ ദുരന്തത്തിൽ മരണസംഘ്യ 14 ആയി. അമ്പതോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരെ രക്ഷപ്പെടുത്തി. മുഹമ്മദലി റോഡിലുള്ള നൂറു വർഷത്തിലേറെ പഴക്കമുള്ള നാലുനിലക്കെട്ടിടമായ കേസർഭായ‌് ബിൽഡിങ‌് ആണ‌് ചൊവ്വാഴ്ച്ച ഉച്ചയോടെ തകർന്നു വീണത്. എട്ടുകുടുംബങ്ങളാണ‌് കെട്ടിടത്തിൽ താമസിച്ചിരുന്നത്.

ദേശീയ ദുരന്തനിവാരണസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ‌്. ആഴ‌്ചകളായി തുടരുന്ന കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടും ഇടുങ്ങിയ വഴികളും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടുങ്ങിയ വഴിയായതുകാരണം ജെസിബിയും ക്രെയിനും അടക്കമുള്ള വാഹനങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. കൈകൊണ്ട‌് അവശിഷ‌്ടങ്ങൾ നീക്കിയാണ‌് പരിക്കേറ്റവരെ പുറത്തെടുക്കുന്നത‌്.

കെട്ടിടത്തിന്റെ കാലപ്പഴക്കമാണ‌് അപകടകാരണമെന്നാണ‌് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കാരണം ഈ ഘട്ടത്തിൽ വ്യക്തമല്ലെന്ന‌് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസ‌് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഈ ഘട്ടത്തിൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>