പ്രതിരോധ മരുന്നിൽ വിഷബാധ: 12കാരി മരിച്ചു; 197 കുട്ടികൾ ആശുപത്രിയിൽ

മുംബെെ ഗോവണ്ടി സ്വദേശിനിയായ ബിഎംസി ഉറുദു സ്കൂൾ വിദ്യാർത്ഥിനി ചന്ദ്നി സഹി ശൈഖാണ് മരിച്ചത്

പ്രതിരോധ മരുന്നിൽ വിഷബാധ: 12കാരി മരിച്ചു; 197 കുട്ടികൾ ആശുപത്രിയിൽ

മുംബെെയിൽ പന്ത്രണ്ടുകാരിയുടെ മരണം രോ​ഗപ്രതിരോധമരുന്നിൽ നിന്നുണ്ടായ വിഷബാധയെന്ന് സംശയം. മുംബെെ ഗോവണ്ടി സ്വദേശിനിയായ ബിഎംസി ഉറുദു സ്കൂൾ വിദ്യാർത്ഥിനി ചന്ദ്നി സഹി ശൈഖാണ് മരിച്ചത്. 161 കുട്ടികളെ രാജവാഡി ഹോസ്പിറ്റലിലും 36 കുട്ടികളെ ​ഗോവണ്ടിയിലെ ശതാബ്ദി ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയും ഛർദിയുമായിട്ടാണ് കുട്ടികളെ വെള്ളിയാഴ്ച രാവിലെ കൊണ്ടുവന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗവൺമെൻറിന്റെ രോ​ഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ആഗസ്ത് 6 ന് അയൺ ഫോളിക് തുടങ്ങിയ ഘടകങ്ങൾ ചേർന്ന് മരുന്ന് വിതരണം ചെയ്തിരുന്നു. തുടർന്ന് മരുന്ന് കഴിച്ച ശേഷം കുട്ടി രക്തം ഛർദിച്ചതായി മാതാപിതാക്കളും ആരോപിച്ചു. മരുന്ന് കഴിച്ചതിന് ശേഷം കുട്ടി ബുധനാഴ്ചയും വ്യാഴാഴ്ചയും ക്ലാസിൽ എത്തുകയും ശേഷം വീട്ടിൽ വെച്ചാണ് കുട്ടി മരണപ്പെടുകയും ചെയ്തത് സ്കൂൾ അധികൃതർ വ്യക്തമാക്കി.

സ്ഥാപനത്തിൻ നിന്നും ഉണ്ടായ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിനെ കുറിച്ച് കൂടുതൽ വ്യക്തയുണ്ടാകുവെന്ന് പൊലീസും വ്യക്തമാക്കി. അതേ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക്, 22 കുട്ടികളെ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചയച്ചു. എല്ലാവരിലും ഛർദ്ദി, വയറുവേദന തുടങ്ങിയ അസുഖങ്ങളായിരുന്നു. സുഖം പ്രാപിക്കുന്നതായി രാജ്വാടി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. വിദ്യാ ഠാക്കൂർ പറഞ്ഞു.

പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് ബെയ്ഗാൻവാഡി ചേരി പ്രദേശത്തുണ്ടായ ഭീതിയെത്തുടർന്ന് പല മാതാപിതാക്കളും കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകളുടെ സാമ്പിളുകൾ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധന റിപ്പോർട്ടുകൾ വന്നാൽ‌ മാത്രമേ വിശദീകരണംം നൽകാൻ സാധിക്കുവെന്ന് അധികൃതർ പറഞ്ഞു.

Read More >>