മയക്കുമരുന്ന് ബന്ധം: 12 തെലുങ്ക് നടന്മാരെ ചോദ്യം ചെയ്യും

തെലങ്കാനയിലെ ജനപ്രിയ സംവിധായകന്‍ പുരി ജഗനാഥ്, നടന്‍ രവി തേജ, നര്‍ത്തകന്‍ മുമൈദ് ഖാന്‍, എന്നിവർക്കും മറ്റ് യുവനടന്മാര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. ജൂലൈ 27 വരെ ഇവരെ ചോദ്യം ചെയ്യും. ഓരോ ദിവസവും ഓരോ വ്യക്തിയെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറഞ്ഞു.

മയക്കുമരുന്ന് ബന്ധം: 12 തെലുങ്ക് നടന്മാരെ ചോദ്യം ചെയ്യും

തെലങ്കാന എക്‌സൈസ് പ്രത്യേക അന്വേഷണ സംഘം 12 സിനിമ നടന്മാരെ ചോദ്യം ചെയ്യും. മയക്കുമരുന്ന് കടത്തുമായി ബന്ധപെട്ട് ചോദ്യം ചെയ്യുന്നതിനായാണ് നടന്മാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തെലങ്കാനയിലെ ജനപ്രിയ സംവിധായകന്‍ പുരി ജഗനാഥ്, നടന്‍ രവി തേജ, നര്‍ത്തകന്‍ മുമൈദ് ഖാന്‍, എന്നിവർക്കും മറ്റ് യുവനടന്മാര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്.

ജൂലൈ 27 വരെ ഇവരെ ചോദ്യം ചെയ്യും. ഓരോ ദിവസവും ഓരോ വ്യക്തിയെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറഞ്ഞു. അവരില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിവരങ്ങളെ ആശ്രയിച്ചായിരിക്കും കൂടുതല്‍ ആളുകള്‍ക്കു ഇതില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുകയുള്ളു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിഗമനങ്ങള്‍ നടത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇവരുടെ ഇടപെടലുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി തലവന്‍ അക്കുണ്‍ സബര്‍വാള്‍ പറഞ്ഞു.

എന്നാൽ തനിക്കു നോട്ടീസ് ഇനിയും ലഭിച്ചിട്ടില്ലെന്നും ഞങ്ങള്‍ക്കു മയക്കുമരുന്ന് കടത്തുമായി ബന്ധമില്ലെന്നും എസ്‌ഐടി ഉദ്യോഗസ്ഥരുടെ മുന്നില്‍ എല്ലാം വ്യക്തമാക്കുകയും അന്വേഷണത്തില്‍ സഹകരിക്കുകയും ചെയ്യുമെന്ന് സുബ്ബരാജു പറഞ്ഞു.

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് എസ്‌ഐടി കുറ്റപത്രം തയാറാക്കിയത്. മയക്കുമരുന്ന് കേസിലെ പ്രതികളായ കാല്‍വിന്‍ മസ്‌കാരെഹാസ് (28), ബ്രണ്ടന്‍ ബെന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ചലച്ചിത്രമേഖലയില്‍ സ്ഥിരമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതായി പ്രതികള്‍ എസ്‌ഐടി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

2010 ജൂണില്‍ തെലുങ്ക് സിനിമാ വ്യവസായത്തില്‍ സമാനമായ മയക്കുമരുന്നു ബന്ധം ഉണ്ടായിട്ടുണ്ട്. നിരവധി സിനിമാ താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷേ, തെളിവുകളുടെ അഭാവത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് പൊലീസ് കമ്മീഷണര്‍ എകെ ഖാന്‍ വ്യക്തമാക്കി.

Read More >>