ശ്രേയന്‍ഷിന്റെ മോഹം സഫലമായി; ഭോപ്പാലില്‍ പ്രൊഗേറിയ ബാധിച്ച 10 വയസുകാരനെ ബാലാവകാശ കമ്മീഷന്‍ ഡയറക്ടറാക്കി

ചെറുപ്പത്തില്‍ത്തന്നെ രോഗബാധിതരാകുന്ന കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിന്റെ ഭാഗമായാണ് പ്രൊഗേറിയ ബാധിതനായ ശ്രേയന്‍ഷിനെ സമിതി ഡയറക്ടറാക്കിയത്.

ശ്രേയന്‍ഷിന്റെ മോഹം സഫലമായി; ഭോപ്പാലില്‍ പ്രൊഗേറിയ ബാധിച്ച 10 വയസുകാരനെ ബാലാവകാശ  കമ്മീഷന്‍ ഡയറക്ടറാക്കി

എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ പ്രൊഗേറിയ (ശരീരം പ്രായമായ ആളുകളുടേതിന് തുല്യമാകുന്ന അവസ്ഥ) ബാധിതനായ 10വയസുകാരന്‍ ശ്രേയന്‍ഷിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബാലാവകാശ സമിതിയുടെ ഡയറക്ടറാകുക എന്നതായിരുന്നു ശ്രേയസിന്റെ ആഗ്രഹം. അധികൃതര്‍ ശ്രേയന്‍ഷിന്റെ ആഗ്രഹം ഗംഭീരമായിത്തന്നെ സാധിച്ചുകൊടുത്തു.


അതിനായി മനോഹരമായ ചടങ്ങ് സംഘടിപ്പിക്കുകയും മാലയിട്ട് ശ്രേയസിനെ സ്വീകരിച്ച് ഡയറക്ടറുടെ കസേരയിലിരുത്തുകയും ചെയ്തു. ഒപ്പിട്ട് 'ഔദ്യോഗിക പദവി' സ്വീകരിച്ച ശ്രേയന്‍ഷ് ചില 'തീരുമാനങ്ങളില്‍' ഒപ്പുവയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിട്ടുണ്ട്.