ഹരിയാനയിലെ റോഹ്തക്കില്‍ ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ബാലിക ഗുരുതരാവസ്ഥയില്‍

ഇന്നലെ റോഹ്തക്കിലെ വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഹരിയാനയിലെ റോഹ്തക്കില്‍ ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ബാലിക ഗുരുതരാവസ്ഥയില്‍

ഹരിയാനയിൽ രണ്ടാനച്ഛന്റെ ക്രൂരബലാത്സംഗത്തിനിരയായ ബാലിക ഗര്‍ഭിണിയായി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. രണ്ടാനച്ഛനില്‍ നിന്ന് ഗര്‍ഭിണിയായ 10 വയസ്സുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെ റോഹ്തക്കിലെ വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം വീണ്ടുമൊരു ബലാത്സംഗ വാര്‍ത്ത കൂടി ഇതേ സ്ഥലത്തുനിന്ന് പുറത്തുവരുന്നത്.

ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അസ്വസ്ഥതകളെത്തുടര്‍ന്ന് മകളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. പുറത്തു വിവരമറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു.Story by