മണിപ്പൂരില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു; 25 ലേറെ പേര്‍ക്ക് പരിക്ക്

ഇംഫാലില്‍ നിന്നും 65 കിലോ മീറ്റര്‍ അകലെ ഇംഫാല്‍-ദിമാപൂര്‍ ദേശീയ ഹൈവേ 39ല്‍ ഇന്നുരാവിലെ 3.30നാണ് അപകടം.

മണിപ്പൂരില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു; 25 ലേറെ പേര്‍ക്ക് പരിക്ക്

മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്കു പരിക്കേറ്റു. ഇംഫാലില്‍ നിന്നും 65 കിലോ മീറ്റര്‍ അകലെ ഇംഫാല്‍-ദിമാപൂര്‍ ദേശീയ ഹൈവേ 39ല്‍ ഇന്നുരാവിലെ 3.30നാണ് അപകടം.

അപകടകാരണം വ്യക്തമല്ലെന്നും പരിക്കേറ്റവരെ ആസാം റൈഫിള്‍സ് മറാം ആശുപത്രിയിലും അടുത്തുള്ള മറ്റു ആശുപത്രികളിലുമായി പ്രവേശിപ്പിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ പലരുടേയും നില വളരെ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.