ജമ്മുകാശ്മീരില്‍ പൊലീസുകാര്‍ക്കു നേരേ ഭീകരാക്രമണം; മൂന്നു പ്രദേശവാസികളുള്‍പ്പെടെ അഞ്ചു മരണം

റോഡില്‍ പതിവു പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറില്‍ എത്തിയ ഭീകരസംഘം പൊലീസുകാര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

ജമ്മുകാശ്മീരില്‍ പൊലീസുകാര്‍ക്കു നേരേ ഭീകരാക്രമണം; മൂന്നു പ്രദേശവാസികളുള്‍പ്പെടെ അഞ്ചു മരണം

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും മൂന്നു പ്രദേശവാസികളും ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ആനന്ദ്‌നഗ് ജില്ലയിലാണ് ആക്രമണമുണ്ടായത്. പൊലീസ് നടത്തിയ തിരിച്ചടിയില്‍ ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരന് പരികേറ്റു. പരിക്കേറ്റയാള്‍ രക്ഷപ്പെട്ടു. ഭീകരന്റേതെന്നുകരുതുന്ന റിവേള്‍വര്‍ സംഭവ സ്ഥലത്തുനിന്നും പൊലീസിനു ലഭിച്ചിട്ടുണ്ട്.

റോഡില്‍ പതിവു പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറില്‍ എത്തിയ ഭീകരസംഘം പൊലീസുകാര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നതിനിടയിലാണ്ഈ സംഭവവും. കാശ്മീരിലെ പല മേഖലകളിലും സുരക്ഷാസേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം സുരക്ഷാ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരുന്നു.


Read More >>