ശരീഅത്തിനു വിരുദ്ധമായി മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായ വിലക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ്

മുത്തലാഖ് വിഷയത്തിൽ നിരവധി തെറ്റിദ്ധാരണകളുണ്ടെന്നും ഇത് ദുരീകരിക്കാൻ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഡൽഹിയിൽ ചേർന്ന മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് ബോഡി മീറ്റിങ് തീരുമാനിച്ചു.

ശരീഅത്തിനു വിരുദ്ധമായി മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായ വിലക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ശരീഅത്ത് നിയമത്തിനു വിരുദ്ധമായി മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായ വിലക്ക് നേരിടേണ്ടിവരുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്. മുത്തലാഖ് വിഷയത്തിൽ നിരവധി തെറ്റിദ്ധാരണകളുണ്ടെന്നും ഇത് ദുരീകരിക്കാൻ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഡൽഹിയിൽ ചേർന്ന മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് ബോഡി മീറ്റിങ് തീരുമാനിച്ചു.

മുത്തലാഖിന്റെ ഭരണഘടനാ സാധുത സംബന്ധിച്ചുള്ള കേസിന്റെ ഹിയറിങ് സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കവെയാണ് മുസ്ലിം പേഴ്സണൽ ലോ ബോർഡ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് രം​ഗത്തെത്തിയത്.


ശരീഅത്തിനു കീഴിൽ വരുന്ന വിഷയങ്ങളിൽ പുറമെനിന്നുള്ള ഇടപെടലുകൾ അനുവദിക്കാതിരിക്കാൻ ഇന്നലെ ചേർന്ന മുസ്ലിം പേഴ്സണൽ ലോ ബോർഡ് മീറ്റിങ്ങിൽ തീരുമാനമായിരുന്നു. മുത്തലാഖ് അപൂർവ്വങ്ങളിൽ അപൂർവ്വമായേ നടക്കുന്നുള്ളൂ എന്ന കാര്യം ഉറപ്പുവരുത്താനും യോ​ഗത്തിൽ തീരുമാനമായിരുന്നു.