തമിഴ്‌നാട്ടില്‍ ഇനി ദേശീയ-സംസ്ഥാനപാതകള്‍ ഇല്ല; കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന് സൂചന

ദേശീയ, സംസ്ഥാന പാതകൾ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ കീഴിലാകുമ്പോൾ പാതയോരത്ത് മദ്യവിൽപനശാലകൾ തുറക്കാൻ തടസ്സമുണ്ടാവില്ലെന്ന് തമിഴ് നാട് സർക്കാർ കരുതുന്നു.അതിനായി ദേശീയ, സംസ്ഥാന പാതകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളോട് സര്‍ക്കാര്‍ ഉത്തരവിട്ടു.

തമിഴ്‌നാട്ടില്‍ ഇനി ദേശീയ-സംസ്ഥാനപാതകള്‍ ഇല്ല; കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന് സൂചന

ദേശീയ, സംസ്ഥാന പാതകള്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ കീഴില്‍ കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഈ മാറ്റം എന്നാണു ഔദ്യോഗിക വാദം. അതേസമയം ദേശീയ, സംസ്ഥാന പാതകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളോട് സര്‍ക്കാര്‍ ഉത്തരവിട്ടു.

ദേശീയ, സംസ്ഥാനപാതകളില്‍ മദ്യവില്‍പനശാലകള്‍ നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയും ഈ തീരുമാനത്തിലൂടെ മറികടക്കാനാകും. കൂടുതല്‍ ടാസ്മാക് കടകള്‍ അഥവാ മദ്യശാലകൾ തുറക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കോടതി വിധി വന്നതിനു ശേഷം തമിഴ്‌നാട്ടിലെ 5672 മദ്യശാലകളില്‍ 3316 എണ്ണവും അടക്കേണ്ടി വന്നിരുന്നു. ഈ മദ്യവില്‍പനശാലകളില്‍ അധികവും ദേശീയപാതയോട് ചേര്‍ന്നു കിടക്കുന്ന മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ പരിധികളില്‍ വരുന്നവയാണ്.

മിക്കവാറും മദ്യശാലകള്‍ ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാൽ ദേശീയ-സംസ്ഥാനപാതകള്‍ മുനിസിപ്പാലിറ്റിയുടേയോ കോര്‍പ്പറേഷന്‌റേയോ കീഴിലാക്കുമ്പാൾ മദ്യശാലകള്‍ക്കു തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയും.

പുതിയ പരിഷ്‌കാരം നിലവില്‍ വരുമ്പോള്‍ അഴുക്കുചാല്‍, കുടിവെള്ളപൈപ്പുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഹൈവേ അഥോറിറ്റിയുടെ അനുവാദത്തിനായി കാത്തിരിക്കേണ്ടി വരില്ല എന്നും നഗരസഭ അധികാരികള്‍ അറിയിച്ചു.