സെക്‌സ് റാക്കറ്റ് നടത്തിയ പൊലീസുകാരന്‍ ബംഗളുരുവില്‍ അറസ്റ്റില്‍

പരപ്പന അഗ്രഹാര സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഇയാള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയാണ് പണം കൈപ്പറ്റിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സെക്‌സ് റാക്കറ്റ് നടത്തിയ പൊലീസുകാരന്‍ ബംഗളുരുവില്‍ അറസ്റ്റില്‍

സെക്‌സ് റാക്കറ്റ് നടത്തിവന്ന പോലീസുകാരന്‍ ബംഗളുരുവില്‍ അറസ്റ്റിലായി. പരപ്പന അഗ്രഹാര സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കരിബസപ്പയാണ് ഹൈടെക് സെക്‌സ് റാക്കറ്റ് നടത്തിവന്നതിന് പിടിയിലായത്. ഇയാളെ കസ്റ്റഡിയില്‍ വിട്ടു. രണ്ട് പേരുടെ സഹായത്തോടെയാണ് ഇയാള്‍ റാക്കറ്റ് നടത്തിവന്നത്. ഇവരുടെ പേരു വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഘം ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയാണ് പണം കൈപ്പറ്റിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കരിബസപ്പയെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച മികോ ലേഔട്ടിലെ ഒരു വീട് റെയ്ഡ് ചെയ്താണ് പൊലീസ് ഇയാളേയും സംഘത്തേയും പിടികൂടിയത്. മൂന്ന് സ്ത്രീകളെ പോലീസ് ഇവിടെ നിന്ന് രക്ഷപ്പെടുത്തി. സ്‌വൈപ്പിങ് മെഷീനുകളും പണവും പോലീസ് പിടിച്ചെടുത്തിരുന്നു.