കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു; പ്രദേശത്ത് സംഘര്‍ഷം

കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു. അബ്ദുള്‍ ഖാനി ദാര്‍ എന്ന പിഡിപി നേതാവാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചത്. പ്രദേശത്ത് സംഘര്‍ഷം രൂക്ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചിട്ടു.

കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു; പ്രദേശത്ത് സംഘര്‍ഷം

.സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകം ജമ്മു കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റുമരിച്ചു. അബ്ദുള്‍ ഖാനി ദാര്‍ എന്ന പിഡിപി നേതാവാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചത്. കാറില്‍ യാത്ര ചെയ്യവേ പുല്‍വാമ ജില്ലയിലെ പിംഗ്ലാനില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്നു പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായി. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. അനുകൂലമായ സാഹചര്യമുണ്ടായാല്‍ മാത്രമേ വിഘടനവാദികളുമായി ചര്‍ച്ചകള്‍ സാധ്യമാകൂവെന്ന് മെഹ്ബുബ മുഫ്തി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ചര്‍ച്ചകള്‍ അവസാനിപ്പിച്ചടുത്ത് നിന്ന് പുതിയ ചര്‍ച്ചകള്‍ തുടങ്ങണമെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.