സംസ്‌കാരമാണ് വലുത്, പാര്‍ട്ടി പിന്നെ; ബീഫ് വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപിയ്ക്കുള്ളില്‍ വീണ്ടും രാജി

മേഘാലയയിലെ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ല ബിജെപി പ്രസിഡന്റ് ബച്ചു മാരക് ആണ് രാജിവെച്ചത്. ഗാരോയിലെ ജനങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് രാജി. കഴിഞ്ഞ ദിവസം വെസ്റ്റ് ഗാരോ ഹില്‍സ് ജില്ല ബിജെപി പ്രസിഡന്റും സ്ഥാനം രാജി വെച്ചിരുന്നു.

സംസ്‌കാരമാണ് വലുത്, പാര്‍ട്ടി പിന്നെ; ബീഫ് വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപിയ്ക്കുള്ളില്‍ വീണ്ടും രാജി

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപി ഘടകത്തില്‍ നിന്നും വീണ്ടും രാജി. നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലയിലെ ബിജെപി പ്രസിഡന്റ് ബച്ചു മാരക് രാജി വെച്ചാണ് പ്രതിഷേധം അറിയിച്ച് രാജി വെച്ചത്. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലാ ബിജെപി പ്രസിഡന്റ് ബെര്‍ണാര്‍ഡ് മാരകും ബീഫ് വിഷയത്തില്‍ രാജി വെച്ചിരുന്നു.

ഗാരോ വിഭാഗത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് ബച്ചു മാരകിന്റെ രാജി. മതേതരവിരുദ്ധ ആശയങ്ങള്‍ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷിബൂണ്‍ ലിംഗ്‌ദോയ്ക്കാണ് ബച്ചു മാരക് രാജിക്കത്ത് നല്‍കിയത്.

തന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനുമാണ് മുന്‍ഗണനയെന്നും പാര്‍ട്ടി പിന്നീടാണ്. എന്തു കൊണ്ടാണ് എപ്പോഴും ബീഫ് വിഷയമാകുന്നതെന്നും പന്നി, ചിക്കന്‍, ആട് എന്നിവ വിഷയമാകുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ വാറ്റുചാരായവും ബീഫ്പാര്‍ട്ടി നടത്തിയും ആഘോഷിക്കണമെന്ന് ബച്ചു മാരക് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത് വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. ബിജെപി ദേശീയ വക്താവ് നളിന്‍ കോഹ്ലി അടക്കമുള്ളവര്‍ ബച്ചു മാരകിനെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച ബെര്‍ണാഡ് മാരക് പത്താം തിയതി തുറയിലെ ഈഡന്‍ ബാരിയില്‍ ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബച്ചു മാരക് വ്യക്തമാക്കി.


Read More >>