'അവന്‍ എന്നെയാണ് സ്‌നേഹിക്കുന്നത്': വിവാഹവേദിയില്‍ നിന്ന് വരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ യുവതി പറയുന്നു

തന്റെ 'പുരുഷനെ' മറ്റാരും വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം അശോക് യാദവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

അവന്‍ എന്നെയാണ് സ്‌നേഹിക്കുന്നത്: വിവാഹവേദിയില്‍ നിന്ന് വരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ യുവതി പറയുന്നു

വിവാഹവേദിയില്‍ നിന്ന് തോക്കു ചൂണ്ടി വരനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ യുവതി, പ്രതിശ്രുത വരന് തന്നോടാണ് സ്‌നേഹമെന്ന് പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുന്ദല്‍ഖണ്ഡില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു വര്‍ഷ സാഹുവെന്ന 25കാരിയായ യുവതി വിവാഹപ്പന്തലിലെത്തി വരനെ തട്ടിക്കൊണ്ടു പോയത്.

അതേസമയം യുവതി തട്ടിക്കൊണ്ടുപോയ അശോക് യാദവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തന്റെ 'പുരുഷനെ' മറ്റാരും വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്നും താന്‍ തോക്ക് ഉപയോഗിച്ചിട്ടില്ലെന്നും വര്‍ഷ സാഹു പൊലീസിനോട് പറഞ്ഞു.

അശോക് യാദവെന്ന യുവാവുമായി വര്‍ഷ സാഹു പ്രണയത്തിലായിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരുമിച്ചു ജോലി ചെയ്യവേ ഇരുവരും പ്രണയത്തിലായെന്നും രഹസ്യമായി വിവാഹം ചെയ്തുവെന്നും എന്നാൽ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അശോക് യാദവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.