​ഗുജറാത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സംശയകരമെന്ന് മുൻ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഒരുമിച്ച് തെരഞ്ഞെടുപ്പ് എന്ന വികാരത്തിന് എതിരായി മാറിയെന്നും ഖുറൈഷി പറഞ്ഞ‍ു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിർഭാ​ഗ്യകരം എന്നും ഖുറൈഷി വിശേഷിപ്പിച്ചു

​ഗുജറാത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സംശയകരമെന്ന് മുൻ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ

ഗുജറാത്തിലെ തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സംശയങ്ങൾ ഉയർത്തുന്നുവെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ഹിമാചൽപ്രദേശിലെ തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ട് ​ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാതിരുന്നത് അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്തിൽ സന്ദർശനം നടത്താനിരിക്കുന്ന സാഹചര്യത്തിലായത് സംശയങ്ങൾക്ക് ഇടയാക്കുന്നു എന്നാണ് വൈ സ് ഖുറൈഷി പറഞ്ഞത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ പെരുമാറ്റചട്ടം നിലവിൽ വരും എന്നതു കൊണ്ടാണ് ​ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. അടുത്ത വർഷം ജനുവരി 18 നാണ് ഹിമാചൽ-​ഗുജറാത് നിയമസഭകളുടെ കാലാവധി കഴിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഒരുമിച്ച് തെരഞ്ഞെടുപ്പ് എന്ന വികാരത്തിന് എതിരായി മാറിയെന്നും ഖുറൈഷി പറഞ്ഞ‍ു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിർഭാ​ഗ്യകരം എന്നും ഖുറൈഷി വിശേഷിപ്പിച്ചു.

Read More >>