ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറാവും; ഭൂരിപക്ഷം നേടാനാകാതെ ബിജെപി

10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയെ (ജെജെപി) ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു

ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറാവും; ഭൂരിപക്ഷം നേടാനാകാതെ ബിജെപി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. ബിജെപിക്ക് വന്‍ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 സീറ്റുകളുള്ള ഹരിയാനയില്‍ മിഷന്‍ 75 എന്ന പ്രഖ്യാപനവുമായി വന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയാണ് പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്.

നിലവില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയെ (ജെജെപി) ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെ.ജെ.പി ഹരിയാനയില്‍ കിങ് മേക്കറാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള നേതാക്കള്‍ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. ജെജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ കര്‍ണാടക മോഡല്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. സ്വതന്ത്രരുടെ പിന്തുണയും ഇതിനോകം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ വരുകയാണെങ്കില്‍ ബിജെപിക്കായാലും കോണ്‍ഗ്രസിനായാലും ജെജെപിയുടെ സഹായം വേണ്ടി വരും.

Read More >>