എവിടെ അച്ഛാ ദിൻ; പോഗ്ബയെ ഉപയോഗിച്ച് ബിജെപിയെ ട്രോളി കോൺഗ്രസ്സ്

'ആരെങ്കിലും അച്ഛാ ദിൻ എന്നു പറയുമ്പോൾ നമുക്കൊപ്പം പോഗ്ബയും' എന്ന അടിക്കുറിപ്പുമായി കോൺഗ്രസ്സിൻ്റെ ട്വിറ്റർ അക്കൗണ്ടിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടത്.

എവിടെ അച്ഛാ ദിൻ; പോഗ്ബയെ ഉപയോഗിച്ച് ബിജെപിയെ ട്രോളി കോൺഗ്രസ്സ്

ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ 'അച്ഛാ ദിൻ ആയേഗാ' (നല്ല നാളുകൾ വരും) എന്ന വാഗ്ദാനത്തെ ട്രോളി കോൺഗ്രസ്സ്. ലോകകപ്പ് കിരീടം നേടിയ ശേഷം ഫ്രഞ്ച് ഫുട്ബോൾ താരമായ പോൾ പോഗ്ബയുടെ ആഹ്ലാദപ്രകടനങ്ങളിൽ നിന്നുമെടുത്ത ഒരു ചെറിയ വീഡിയോ ഉപയോഗിച്ചാണ് കോൺഗ്രസ്സിൻ്റെ ട്രോൾ. വീഡിയോയ്ക്കൊപ്പം 'ആരെങ്കിലും അച്ഛാ ദിൻ എന്നു പറയുമ്പോൾ നമുക്കൊപ്പം പോഗ്ബയും' എന്ന അടിക്കുറിപ്പുമായി കോൺഗ്രസ്സിൻ്റെ ട്വിറ്റർ അക്കൗണ്ടിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടത്.

2014 ൽ യുപിഎ സർക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ബിജെപി ഏറ്റവും വലിയ പ്രചാരണ തന്ത്രമായിരുന്നു അച്ഛാ ദിൻ ആയേഗാ. ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അച്ഛാ ദിന്‍ (നല്ല ദിവസങ്ങള്‍) ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്ന് നാളുകളേറെആയിട്ടും അച്ചാദിന്‍ എവിടെ എന്നാണ് വ്യാപകമായി ഉയരുന്ന ചോദ്യം. അധികാരത്തില്‍ വന്ന് നാല് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തങ്ങള്‍ വാഗ്ദാനം ചെയ്ത അച്ചാദിന്‍ നടപ്പിലാക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് മുന്‍കാലങ്ങളിലേതിനേക്കാല്‍ ഓരോ ദിനവും കുതിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമാണ്.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് മോദിയും ബിജെപിയും വാഗ്ദാനം ചെയ്ത അച്ചാദിന്‍ എവിടെ എന്ന് ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചോദിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഈ ചോദ്യം പല കോണില്‍ നിന്ന് ഉന്നയിക്കുന്നുണ്ടെങ്കിലും ബിജെപി ഇതുവരെ കൃത്യമായ ഒരു ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനെയാണ് കോൺഗ്രസ്സും ട്രോളിയിരിക്കുന്നത്. എന്തായാലും ട്രോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.


Read More >>