ആര്‍മി ജനറല്‍മാര്‍ ക്ലാസ്സ്മുറികളിലേയ്ക്ക്; മാറുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം

മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചും മാറുന്ന ഭൂരാഷ്ട്രതന്ത്രവും സാമൂഹികമാറ്റങ്ങളും സേനയുടെ ഉയരുന്ന അഭിലാഷങ്ങളും പരിചയപ്പെടുത്താനുള്ളതാണ് ഈ കോഴ്‌സ്.

ആര്‍മി ജനറല്‍മാര്‍ ക്ലാസ്സ്മുറികളിലേയ്ക്ക്; മാറുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം

ഇന്ത്യന്‍ ആര്‍മിയിലെ ജനറല്‍മാര്‍ വീണ്ടും ക്ലാസ്സ് മുറികളിലേയ്ക്ക്. സ്‌കൂളില്‍ പഠിക്കാനല്ല എന്നു മാത്രം. മിലിറ്ററി ടെക്‌നോളജിയിലെ മാറ്റങ്ങളും അവ നേരിടുന്ന ഭീഷണികളും ഭൂരാഷ്ട്രതന്ത്രവും മറ്റും പഠിക്കാനുള്ള കോഴിസിനാണ് അവര്‍ പോകുന്നത്.1.18 ദശക്ഷം വരുന്ന സേനയുടെ 290 ടു സ്റ്റാര്‍ മേജര്‍-ജനറല്‍മാരാണ് ക്ലാസ്സ് മുറികളിലേയ്ക്ക് പോകുന്നത്.

കഴിഞ്ഞ ആഴ്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആര്‍മി കമാന്റർമാരുടെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുയർന്നത്. തുടർന്ന് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ മേജര്‍-ജനറല്‍ റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കു ചെറിയ കാലയളവിലുള്ള കോഴ്‌സ് നല്‍കാന്‍ തീരുമാനിച്ചു.

മുതിര്‍ന്ന ഓഫീസര്‍മാർക്ക് അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചും മാറുന്ന ഭൂരാഷ്ട്രതന്ത്രത്തെക്കുറിച്ചും സാമൂഹികമാറ്റങ്ങളെക്കുറിച്ചും ഈ കോഴ്‌സ് വിശദമായി പരിചയപ്പെടുത്തും.ഈ വിഷയങ്ങള്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സങ്കീര്‍ണത സൃഷ്ടിക്കുന്നതിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം.

കോഴ്‌സിനോടനുബന്ധിച്ച് സമയപരിധി പാലിക്കുക,അളവുകോല്‍ നിശ്ചയിക്കുക തുടങ്ങിയ പട്ടാള നടപടിക്രമങ്ങളെക്കുറിച്ചുള്ള പരിശീലനവും നൽകും.

Story by