വെറും ആറ് മാസം, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്റെ ആസ്തിയിൽ ഇരുപത് ഇരട്ടി വർദ്ധന

കഴിഞ്ഞ ഒക്ടോബറിൽ 14.5 കോടി രൂപയായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നരയുടെ ആസ്തി.ആറു മാസം കൊണ്ട് 330 കോടി രൂപയായാണ് ലോകേഷിന്റെ സമ്പത്ത് വർദ്ധിച്ചത്.

വെറും ആറ് മാസം, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്റെ ആസ്തിയിൽ ഇരുപത് ഇരട്ടി വർദ്ധന

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ ലോകേഷ് നരയുടെ ആസ്തി ആറു മാസത്തിനിടെ വര്‍ദ്ധിച്ചത് ഇരുപതിരട്ടിയിലേറെ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 14.5 കോടിയുണ്ടായിരുന്ന ലോകേഷിന്റെ സമ്പത്ത് 330 കോടി രൂപയായാണ് ഉയര്‍ന്നത്. 34കാരനായ ലോകേഷ് ഉടനെ മന്ത്രിസഭാംഗമായേക്കുമെന്നും സൂചനയുണ്ട്. ആന്ധ്രാ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് ലോകേഷ് മത്സരിക്കുന്നുണ്ട്.

ഒക്ടോബറില്‍ കുടുംബസ്വത്തും 95 ലക്ഷം രൂപയുടെ കാറുമടക്കം 14.5 കോടി രൂപയായിരുന്നു ലോകേഷിനുണ്ടായിരുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇപ്പോഴത്തെ ആസ്തി 330 കോടി രൂപയാണെന്ന് വെളിപ്പെടുത്തിയത്.

കൃഷിഭൂമി, ഡയറി ഫാം, ബേക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ലോകേഷിന്റെ പേരിലുണ്ടായിരുന്നു. ബിഗ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെയുള്ള റിട്ടെയില്‍ ശൃംഖല നവംബറില്‍ കിഷോര്‍ ബിയാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്തിരുന്നു. മാര്‍ക്കറ്റ് റേറ്റനുസരിച്ച് ഇതിന് 274 കോടി രൂപ വിലമതിക്കും.

Read More >>