സര്‍ക്കാര്‍ വക ആംബുലന്‍സ് നിഷേധിച്ചു; ബിഹാറില്‍ യുവതിയുടെ മൃതദേഹം ചുമലിലേറ്റി ബന്ധുക്കള്‍

നേരത്തെ ഒഡീഷയില്‍ ദന മജി എന്നയാള്‍ ഭാര്യയുടെ മൃതദേഹം വഹിച്ച് 10 കിലോമീറ്ററുകള്‍ നടന്ന സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു.

സര്‍ക്കാര്‍ വക ആംബുലന്‍സ് നിഷേധിച്ചു; ബിഹാറില്‍ യുവതിയുടെ മൃതദേഹം ചുമലിലേറ്റി ബന്ധുക്കള്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം ചുമലിലേറ്റി നടന്നു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ഗ്രാമപ്രദേശമായ ശിവപുരിയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം നടന്നത്.

സുരേഷ് മണ്ടല്‍ എന്നയാളുടെ ഭാര്യയെ കഴിഞ്ഞ ഫെബ്രുവരി 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രോഗം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഐസിയുവിലേയ്ക്ക് മാറ്റിയ ഇവര്‍ മരണമടഞ്ഞു. സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതരോട് സര്‍ക്കാര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് തങ്ങള്‍ യുവതിയുടെ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്ന് വീട്ടിലെത്തിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ലളിത സിംഗ് പറഞ്ഞു. നേരത്തെ ഒഡീഷയില്‍ ദന മജി എന്നയാള്‍ ഭാര്യയുടെ മൃതദേഹം വഹിച്ച് 10 കിലോമീറ്ററുകള്‍ നടന്ന സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതാണ് ഇതിന് കാരണമായത്. ബിഹാറിലെ വിശാല്‍ ജില്ലയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് പോലീസുകാര്‍ പുരുഷന്റെ മൃതദേഹം ഗംഗാനദിയിലേയ്ക്ക് കെട്ടിവലിച്ച സംഭവവും വിവാദമായിരുന്നു.