കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി: കേരളത്തിൽ മൂന്നാറിലും കട്ടപ്പനയിലും ശബരിമലയിലും വയനാട്ടിലും എയർ സ്ട്രിപ്പുകൾ വരാം!

സാധാരണക്കാർക്കും കീശയിലൊതുങ്ങുന്ന വിമാനയാത്ര എന്നതിനൊപ്പം പ്രാദേശികമേഖലകളിൽ കൂടുതൽ കണക്റ്റിവിറ്റി എന്നതും ഉഡാൻ പദ്ധതിയുടെ ലക്ഷ്യമാണ്.യാത്ര ചെയ്യാനുള്ള പരമാവധി തുക 2500 രൂപ വരെയേ ഉണ്ടാകൂ. കേരളത്തിനും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് ഉഡാന്‍. മൂന്നാര്‍, ശബരിമല, വയനാട്, കട്ടപ്പന പോലെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ ഈ ടേബിള്‍ ടോപ് വിമാനസര്‍വീസുകള്‍ ഉപയോഗിക്കാവുന്നതാണ്.

കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി: കേരളത്തിൽ മൂന്നാറിലും കട്ടപ്പനയിലും ശബരിമലയിലും വയനാട്ടിലും എയർ സ്ട്രിപ്പുകൾ വരാം!

സാധാരണക്കാര്‍ക്കും വിമാനയാത്രാ സൗകര്യമൊരുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരമുള്ള ആദ്യത്തെ വിമാനം വ്യാഴാഴ്ച പറന്നു. ഷിംലയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാന യാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്തു. പ്രാദേശികമേഖലകളില്‍ 800 കിലോമീറ്റര്‍ ദൂരം വരെ വിപണിയാവശ്യം അനുസരിച്ചു വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഉഡാന്‍ പദ്ധതിയുടെ ഉദ്ദേശ്യം.

ഇന്ത്യയിലെ പ്രാദേശികമേഖലകള്‍ക്കിടയിലെ യാത്രകള്‍ എളുപ്പത്തിലാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പറഞ്ഞതു പോലെ 'ഹവായ് ചപ്പല്‍ ധരിക്കുന്നവര്‍ക്കും വിമാനയാത്ര' എന്നതാണ് ഉഡാനിലൂടെ യാഥാര്‍ഥ്യമാകുന്നത്.

അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, ടര്‍ബോ മേഘ, എയര്‍ ഒഡിഷ, എയര്‍ ഡെക്കാന്‍ എന്നീ വിമാന കമ്പനികളായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്ര ചെയ്യാനുള്ള പരമാവധി തുക 2500 രൂപ വരെയേ ഉണ്ടാകൂ.

കേരളത്തിനും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് ഉഡാന്‍. മൂന്നാര്‍, ശബരിമല, വയനാട്, കട്ടപ്പന പോലെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ ഈ ടേബിള്‍ ടോപ് വിമാന സര്‍വീസുകള്‍ ഉപയോഗിക്കാവുന്നതാണ്. ഏവിയേഷൻ കമ്പനികളെ കേന്ദ്രസർക്കാർ സഹായിക്കുമെന്നതിനാൽ കേരളത്തിന് എന്തു കൊണ്ടും പ്രയോജനപ്പെടുത്താവുന്നതാണ് ഉഡാൻ.

ഉഡാന്‍ പദ്ധതി പ്രകാരം ആവശ്യമായ സ്ഥലം, സുരക്ഷ, എയർപ്പോർട്ടിനും എയർസ്ട്രിപ്പിനും വേണ്ട അത്യാവശ്യ സര്‍വീസുകള്‍ എന്നിവ നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകൾക്കാണ്. വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സ്ഥലവും കേന്ദ്രസര്‍ക്കാരിനു സൗജന്യമായി നല്‍കേണ്ടി വരും. മാത്രമല്ല, വിജിഎഫ്‌ന്റെ [വയബിലിറ്റി ഗ്യാപ് ഫണ്ട്] 20 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കുകയും വേണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അത് 10 ശതമാനം ആയിരിക്കും.

ഇന്ത്യയിലെ 43 നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. വിമാനത്താവളം ഉണ്ടായിട്ടും വിമാനസൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലും ഉഡാന്‍ ശ്രദ്ധ കൊടുക്കും. നിലവില്‍ ദൂരവും, ഉയരവും, കാലാവസ്ഥയും കണക്കിലെടുത്ത് 48 യാത്രക്കാരെ വരെയേ ഒരു യാത്രയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും അതിലും കുറവാകാനും മതി. ഇതില്‍ നിന്നും ഉണ്ടാകാനിടയുള്ള നഷ്ടം സര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ (വിജിഎഫ്) നിന്നും നികത്തും.

വിമാനസര്‍വീസ് നടത്താനുള്ള ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തമ്മിലുള്ള അന്തരം ആയിരിക്കും വയബിലിറ്റി ഗ്യാപ് ഫണ്ട് വഹിക്കുക. വിമാനസര്‍വീസ് നടത്തുന്നവര്‍ പ്രതിവര്‍ഷം ഏതാണ്ട് 205 കോടി രൂപയാണു വിജിഎഫ് ആയി പ്രതീക്ഷിക്കുന്നത്. ഇതുവരെ 19 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ സമ്മതം മൂളിക്കഴിഞ്ഞു.


Story by