ചൂല് വലിച്ചെറിഞ്ഞ് ഡൽഹി: വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞ് എഎപി ; തോല്‍വി ഭാരം കെജ്രിവാളിന്റെ ചുമലില്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഉയര്‍ത്തിയ പോസ്റ്ററുകളില്‍ നരേന്ദ്ര മോഡിക്ക് പുറമേ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ഡല്‍ഹിയിലെ പ്രമുഖ പാര്‍ട്ടി നേതാവ് മനോജ് തിവാരി എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നപ്പോള് ആം ആദ്മിയുടെ പോസ്റ്ററുകളിലെല്ലാം കെജ്റിവാളിന്റെ 'എന്റെ തല, എന്റെ ഫിഗര്‍' മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാര്‍ട്ടിയിലെ ഏകാധിപതിയെന്ന ആരോപണത്തെ ശരിവെയ്ക്കുന്ന ഈ നടപടിയിലൂടെ തോല്‍വിഭാരം മുഴുവന്‍ കെജ്റിവാളിന്റെ ചുമലിലായിരിക്കുകയാണ്.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ആം ആദ്മി പാര്‍ട്ടി പ്രതിരോധത്തിലായി. അത്ഭുതം സൃഷ്ടിച്ച് ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി ഇന്ന് നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സമയമെടുക്കും. പരാജയത്തിന് കാരണം വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണെന്ന് പതിവുപോലെ കെജ്റിവാള്‍ കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിയെ ഇതിനിടെ രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിച്ച 'അത്ഭുതബാലന്' കെജ്റിവാളിന്റെ ശരീരഭാഷ പടക്കളത്തില്‍ തോറ്റ പടത്തലവന്റേത് പോലെ തോന്നിച്ചു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഇതുവരെ അധികാരത്തില്‍ വന്നിട്ടില്ലെങ്കിലും ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടി നേരിട്ട ആം ആദ്മിക്ക് ഈ തെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടം തന്നെയായിരുന്നു. തോല്‍വി ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മിയുടെ സ്വാധീനം ഇല്ലാതാകുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ സാധൂകരിക്കുമെന്നതിനാല്‍ കെജ്റിവാള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ നരേന്ദ്ര മോഡിക്ക് പകരക്കാരന് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട കെജ്റിവാളിന്റെ ചുമലിലാകും ഫലത്തില്‍ തോല്‍വിയുടെ ഭാരം മുഴുവനും ചെന്നെത്തുക. പാര്‍ട്ടിയിലെ ഏകാധിപതിയായി കെജ്റിവാള്‍ വളരുന്നതായി സഹപ്രവര്‍ത്തകരില്‍ നിന്നു പോലും നേരത്തെ വിമര്‍ശനമുണ്ടായിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഉയര്‍ത്തിയ പോസ്റ്ററുകളില്‍ നരേന്ദ്ര മോഡിക്ക് പുറമേ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ഡല്‍ഹിയിലെ പ്രമുഖ പാര്‍ട്ടി നേതാവ് മനോജ് തിവാരി എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നപ്പോള് ആം ആദ്മിയുടെ പോസ്റ്ററുകളിലെല്ലാം കെജ്റിവാളിന്റെ 'എന്റെ തല, എന്റെ ഫിഗര്‍' മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാര്‍ട്ടിയിലെ ഏകാധിപതിയെന്ന ആരോപണത്തെ ശരിവെയ്ക്കുന്ന ഈ നടപടിയിലൂടെ തോല്‍വിഭാരം മുഴുവന്‍ കെജ്റിവാളിന്റെ ചുമലിലായിരിക്കുകയാണ്. ഇനി എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കേണ്ടതുണ്ടോയെന്ന പുനര്‍വിചിന്തനവും പാര്‍ട്ടി നടത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തോല്‍വി പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങളിലും മാറ്റം വരുത്തുന്നതിന് കാരണമാകുമെന്ന് കരുതുന്നു. തോല്‍ക്കുന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്ന കെജ്റിവാളിന്റെ നടപടിയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്നത്തെ തോല്‍വിക്ക് തൊട്ടുപിന്നാലെ മുന്‍ ആം ആദ്മി നേതാവും അരവിന്ദ് കെജ്റിവാളിന്റെ അടുപ്പക്കാരനുമായിരുന്ന മായക് ഗാന്ധി കെജ്റിവാളിനോട് ഇനി പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് പരസ്യ കത്തെഴുതി. കെജ്റിവാളിന് കടുത്ത ധാര്‍ഷ്ട്യമാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെന്ന മോഹം ഉപേക്ഷിച്ച് ഡല്‍ഹി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മായക് 'ഉപദേശിക്കുന്നു'ണ്ട്.