ജയലളിതയുടെ അനധികൃത സ്വത്തുസമ്പാദന കേസ്: കോടനാട് എസ്‌റ്റേറ്റും പോയസ് ഗാര്‍ഡനും ഒഴികെ 68 വസ്തുവകള്‍ ഇനി സര്‍ക്കാരിലേക്ക്‌

ജയലളിത, തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവരുടെ 68 വസ്തുവകള്‍ കണ്ടുകെട്ടാനാണ് നടപടികള്‍തുടങ്ങിയത്.

ജയലളിതയുടെ അനധികൃത സ്വത്തുസമ്പാദന കേസ്: കോടനാട് എസ്‌റ്റേറ്റും പോയസ് ഗാര്‍ഡനും ഒഴികെ 68 വസ്തുവകള്‍ ഇനി സര്‍ക്കാരിലേക്ക്‌

തമിഴ്‌നാട് മുഖ്യമന്ത്രി ജലലളിതയും തോഴി ശശികലയും വെട്ടിപിടിച്ച സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുന്നു. ജയലളിത, തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവരുടെ 68 വസ്തുവകള്‍ കണ്ടുകെട്ടാനാണ് നടപടികള്‍തുടങ്ങിയത്. അനധികൃതമായി സമ്പാധിച്ചെന്ന് വിചാരണകോടതി കണ്ടെത്തിയ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

സംസ്ഥാനത്ത് പലയിടങ്ങളായിട്ടുള്ള ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂരടക്കം ആറു ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ നിര്‍ദ്ദേശം നല്‍കിയത്.അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂര്‍ പ്രത്യേക കോടതി 2014 ല്‍ ജയലളിതയും തോഴി ശശികളയും അടക്കം നാല് പ്രതികള്‍ക്ക് നാല് വര്‍ഷം തടവുശിഷ വിധിച്ചത്.

ജയലളിതയുടെ അവധികാല വസതിയായ കൊടനാട് എസ്റ്റേറ്റ്, ചെന്നൈ പോയസ് ഗാര്‍ഡന്‍ എന്നിവ ജപ്തി നടപടികളില്‍ ഉള്‍പ്പെട്ടിട്ടില്ല. ജയലളിത അടക്കം നാലു പേരുമായി ബന്ധപ്പെട്ട 128 വസ്തുവവകളാണ് അനധികൃത സ്വത്തുകേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 68 കണ്ടുകെട്ടുന്നതിനും കുറ്റക്കാരെന്നും വിചാരണ കോടതി വിധിച്ചത്. ആറു ജില്ലകളിലുള്ള അനധകൃത സ്വത്തുകള്‍കണ്ടെത്തി അതില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെയ്ക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.