ജെഎന്‍യു അധികൃതരുടെ അച്ചടക്ക നടപടി തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി; കനയ്യ കുമാറടക്കമുള്ളവരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ഉമ്മര്‍ ഖാലിദിനെ ഈ വര്‍ഷം ഡിസംബര്‍ വരെയും അനിര്‍ബനെ അഞ്ച് വര്‍ഷത്തേയ്ക്കുമാണ് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത്.

ജെഎന്‍യു അധികൃതരുടെ അച്ചടക്ക നടപടി തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി; കനയ്യ കുമാറടക്കമുള്ളവരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ജെഎന്‍യുവില്‍ കനയ്യ കുമാറടക്കം 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ജെഎന്‍യു അധികൃതര്‍ കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയാണ് കോടതി റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് നടപടിയെടുത്തത്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അവര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഉചിതമായ നടപടി എടുക്കാനും കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.

ആറ് ആഴ്ചയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കേട്ടത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജെഎന്‍യു അധികൃതരോട് ആവശ്യപ്പെട്ടു. ജസ്റ്റീസ് വികെ റാവുവാണ് വിധി പുറപ്പെടുവിച്ചത്. ഉമ്മര്‍ ഖാലിദിനെ ഈ വര്‍ഷം ഡിസംബര്‍ വരെയും അനിര്‍ബനെ അഞ്ച് വര്‍ഷത്തേയ്ക്കുമാണ് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത്. സര്‍വകലാശാല തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടി കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ വാദം അംഗീകരിച്ച കോടതി സര്‍വകലാശാല അധികൃതരുടെ നടപടി റദ്ദ് ചെയ്യുകയായിരുന്നു.

Read More >>