പേര് വിനയായി; ഇന്ത്യന്‍ എഞ്ചിനീയര്‍ സദ്ദാം ഹുസൈന് ഒരിടത്തും ജോലിയില്ല

മറൈന്‍ എന്‍ജിനീയറായ സദ്ദാം ഹുസൈന് ഇതുവരെ സ്വന്തം പേര് കാരണം 40ലധികം തൊഴിലവസരങ്ങളാണ് നഷ്ടമായത്.

പേര് വിനയായി; ഇന്ത്യന്‍ എഞ്ചിനീയര്‍ സദ്ദാം ഹുസൈന് ഒരിടത്തും ജോലിയില്ല

സദ്ദാം ഹുസൈന്‍ എന്ന പേര് വാത്സല്യത്തോടെ നല്‍കുമ്പോള്‍ കുഞ്ഞ് സദ്ദാമിന്റെ മുത്തശ്ശനോ മറ്റാരെങ്കിലുമോ അത് പില്‍ക്കാലത്ത് സദ്ദാമിന് വിനയാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. ഒരു കാലത്ത് ഇറാഖ് പ്രസിഡന്റായി സമാനതകളില്ലാതെ ഭരിച്ച സദ്ദാം ഹുസൈന്‍ പിന്നീട് അമേരിക്കന്‍ അധിനിവേശത്തിന്റെ ഇരയായി ഭീകരവാദിയായി ചിത്രീകരിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഈ പേര് സദ്ദാം ഹുസൈനെന്ന ജാര്‍ഖണ്ഡ് സ്വദേശിയായ എഞ്ചിനീയര്‍ക്ക് വിനയായത്.

മറൈന്‍ എന്‍ജിനീയറായ സദ്ദാം ഹുസൈന് ഇതുവരെ സ്വന്തം പേര് കാരണം 40 തൊഴിലവസരങ്ങളാണ് നഷ്ടമായത്. കഴിവും യോഗ്യതകളുമുണ്ടായിട്ടും പേര് കാരണമാണ് സദ്ദാമിന് ജോലി നഷ്ടമായത്. തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ സദ്ദാം പിന്നീട് ജോലിക്കായി ശ്രമിച്ചപ്പോഴാണ് പേര് പുലിവാലായത്. തന്നെ ജോലിക്കെടുക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണെന്ന് അദ്ദേഹം ദി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സദ്ദാം ഹുസൈന്‍ എന്ന് പേരുള്ളയാളെ ജോലിക്കെടുക്കുന്നത് കമ്പനിക്ക് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പലരും തന്നോട് പറഞ്ഞതായി സദ്ദാം പറഞ്ഞു.

ജോലിയുടെ ഭാഗമായി വിമാനത്താവളത്തിലും മറ്റുമെത്തുമ്പോള്‍ നടക്കുന്ന പരിശോധനയിലും പേര് പ്രശ്ര്‌നമാകുമെന്ന് ചില കമ്പനികളിലെ റിക്രൂട്ടിംഗ് വിഭാഗം സദ്ദാമിനോട് പറഞ്ഞിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ സദ്ദാമിന്റെ മുന്നില്‍ പേര് മാറ്റുക എന്ന ഒരൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. സദ്ദാം ഈയിടെ സാജിദ് എന്ന പേരിലേക്ക് മാറി. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലെല്ലാം ഇപ്പോള്‍ സജാദെന്ന പേര് ചേര്‍ത്തിട്ടുണ്ട്. സി ബി എസ് ഇ സര്‍ട്ടിഫിക്കറ്റിലെ പേരാണ് ഇനി മാറാനുള്ളത്. ഇതിനായി സാജിദ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Read More >>