ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍; ആത്മഹത്യ ചെയ്ത വിമുക്ത ഭടന് ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിവരെയാണ് ഹരിയാന സ്വദേശി രാം കിഷന്‍ ഗ്രെവാള്‍ ജീവനൊടുക്കിയത്. വിമുക്ത ഭടന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പെഴുതിയതിനു ശേഷമാണ് ഗ്രെവാള്‍ ജീവനൊടുക്കിയത്.

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍; ആത്മഹത്യ ചെയ്ത വിമുക്ത ഭടന് ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ നവംബറില്‍ ജീവനൊടുക്കിയ വിമുക്തഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തള്ളി. സര്‍വീസിലിരിക്കെയല്ല അദ്ദേഹത്തിന്റെ മരണമെന്നു ചൂണ്ടിക്കാട്ടിയാണ് ബൈജാല്‍ നഷ്ടപരിഹാരം നിഷേധിച്ചത്. ഒരു കോടി രൂപയാണ്ആംആദ്മി സര്‍ക്കാര്‍ ഗ്രെവാളിന്റെ കുടുംബത്തിന്നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിവരെയാണ് ഹരിയാന സ്വദേശി രാം കിഷന്‍ ഗ്രെവാള്‍ ജീവനൊടുക്കിയത്. വിമുക്ത ഭടന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പെഴുതിയതിനു ശേഷമാണ് ഗ്രെവാള്‍ ജീവനൊടുക്കിയത്.

28 വര്‍ഷത്തെ സൈനികസേവനത്തിനുശേഷം 2004ല്‍ ആയിരുന്നു ഗ്രെവാള്‍ വിരമിച്ചത്. ഗ്രെവാളിന് ഒരു കോടിരൂപ നഷ്ടപരിഹാരം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം ലഫ്.ഗവര്‍ണര്‍ക്ക് അയച്ചത്.