'സണ്ണി ലിയോണിനെപ്പോലെ സ്ത്രീകള്‍ സുഖം പകരണം'; രാംഗോപാല്‍ വര്‍മയുടെ ട്വീറ്റിനെതിരെ പരാതി

വനിതാ ദിനത്തിലാണ് സണ്ണി ലിയോണിനെതിരെ രാംഗോപാല്‍ വര്‍മ വിവാദ ട്വീറ്റ് ചെയ്തത്

സണ്ണി ലിയോണിനെപ്പോലെ സ്ത്രീകള്‍ സുഖം പകരണം; രാംഗോപാല്‍ വര്‍മയുടെ ട്വീറ്റിനെതിരെ പരാതി

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ നടത്തിയ പ്രസ്താവനയില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ പരാതി. 'എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ സുഖം നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്നാണ് രാംഗോപാല്‍ വര്‍മ വനിതാ ദിനമായ ഇന്നലെ ട്വീറ്റ് ചെയ്തത്. ഹിന്ദു ജനജാഗ്രത സമിതിയുടെ വനിതാ സംഘടനയായ രണരാഗിണി ആണ് സംവിധായകനെതിരെ രംഗത്തുവന്നത്. വര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കാനും ഐപിസി 298 വകുപ്പ് പ്രകാരം കേസെടുക്കാനും സംഘടന ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.


അതേസമയം സണ്ണി ലിയോണിന്റെ ആരാധകരെ പരിഹസിച്ച സംഘടനയുടെ നടപടിയ്‌ക്കെതിരെ പരാതി കൊടുക്കുമെന്ന് രാംഗോപാല്‍ വര്‍മ പ്രതികരിച്ചു. വിവാദമായ ട്വീറ്റ് മനസിലാക്കാന്‍ കഴിവില്ലാത്ത അക്ഷരവിദ്യാഭ്യാസമില്ലാത്തവരാണ് ചിലരെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണം ചിലരുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍മ മാപ്പ് പറഞ്ഞില്ലെങ്കില്‍ ദുഖിക്കേണ്ടി വരുമെന്നും തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് പറഞ്ഞു.