കർണാടകത്തിൽ നാടകാന്ത്യം; കുമാരസ്വാമി സർക്കാർ നിലം പതിച്ചു

കർണാടകത്തിൽ നാളുകൾ നീണ്ട രാഷ്​ട്രീയ നാടകങ്ങൾക്ക് വിരാമം. കുമാരസ്വാമി സർക്കാർ വിശ്വാസ വോ​ട്ടെടുപ്പിൽ പരാജയപ്പെട്ട് വീണു. നിയമയുദ്ധങ്ങൾക്കും ഗവർണറുടെ...

കർണാടകത്തിൽ നാടകാന്ത്യം; കുമാരസ്വാമി സർക്കാർ നിലം പതിച്ചു

കർണാടകത്തിൽ നാളുകൾ നീണ്ട രാഷ്​ട്രീയ നാടകങ്ങൾക്ക് വിരാമം. കുമാരസ്വാമി സർക്കാർ വിശ്വാസ വോ​ട്ടെടുപ്പിൽ പരാജയപ്പെട്ട് വീണു. നിയമയുദ്ധങ്ങൾക്കും ഗവർണറുടെ തുടർച്ചയായ അന്ത്യശാസനങ്ങൾക്കും ഒടുവിൽ നടന്ന വി​ശ്വാസവോട്ടിനെ സർക്കാറിന്​ അതിജീവിക്കാനായില്ല. 99നെതിരെ 105 വോട്ടുകൾക്കാണ്​ സർക്കാർ പരാജ​യപ്പെട്ടത്​. വിശ്വാസ വോട്ടിനെ എതിർക്കുന്നവർ സഭയിൽ എഴു​ന്നേറ്റു നിൽക്കുകയും എണ്ണമെടുക്കുകയും ചെയ്യുകയായിരുന്നു. പോരാട്ടം വിജയിച്ചില്ലെങ്കിലും ബിജെപിയെ തുറന്നുകാണിക്കാനായെന്നു കോൺഗ്രസ്​ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പദത്തിൽ നിന്ന്​ രാജി​വെക്കാൻ തയാറാണെന്ന് വിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിൻെറ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി എച്ച്​ ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ബംഗളുരുവിൽ രണ്ടു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More >>