കാറില്‍ ഇരുന്നാല്‍ മലിനീകരണത്തില്‍ നിങ്ങള്‍ സുരക്ഷിതമാണോ? ഇത് കൂടുതല്‍ അപകടകാരമാകാം

ശരീരത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹൃദയാഘാതം, ക്യാന്‍സര്‍, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

കാറില്‍ ഇരുന്നാല്‍ മലിനീകരണത്തില്‍ നിങ്ങള്‍ സുരക്ഷിതമാണോ? ഇത്  കൂടുതല്‍ അപകടകാരമാകാം

കാറില്‍ ഭൂരിഭാഗം ആളുകളും ഗ്ലാസുകള്‍ ഉയര്‍ത്തി എസി ഇട്ടാണ് യാത്ര ചെയ്യുന്നത്. ഇതിനെക്കുറിച്ചു ചോദിച്ചുകഴിഞ്ഞാല്‍ കൂടുതലും മറുപടി കിട്ടുന്നത് അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാം എന്നും. എന്നാല്‍ അത്തരം വാദങ്ങള്‍ക്ക് മറുപടിയുമായി വടക്കന്‍ കരോലിനയിലെ ഡ്യുക്ക് യുണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കാറിനുള്ളില്ലേ കെമിക്കലുകള്‍ ഓക്‌സിജനും ചേര്‍ന്ന് രാസസംയുക്തം ഉണ്ടാകുന്നു. അത് ശരീരത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹൃദയാഘാതം, ക്യാന്‍സര്‍, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷണത്തിലൂടെ ഭൂരിഭാഗം ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെന്നാണ് വടക്കന്‍ കരോലിന ഡ്യൂക്ക് യുണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ മൈക്കള്‍ ബെര്‍ഗിന്‍ പറയുന്നത്. അറ്റ്‌ലാന്റയിലെ നിരത്തുകളില്‍ 30 കാറുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. രാസവസ്തുക്കള്‍ ദോഷം ചെയ്യുന്നത് കണ്ടെത്തിയ ഗവേഷകര്‍ വാഹങ്ങളെ കുറിച്ച് ഇനി പുനര്‍ചിന്ത നടത്തേണ്ടതാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.


Read More >>