അമിതമായി ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നതെന്തു കൊണ്ട്?

അമിതഭക്ഷണത്തിന്റെ ഫലമായി ഉറക്കം വരുന്നത് ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടോ?

അമിതമായി ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നതെന്തു കൊണ്ട്?

ഉച്ചഭക്ഷണമോ അത്താഴമോ അമിതമായി കഴിച്ചു കഴിയുമ്പോള്‍ ഉറക്കം വരുന്നത് എന്തുക്കൊണ്ടാണ് എന്ന് അറിയാമോ? എല്ലാം ശരിയായല്ല നടക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്ന തലോച്ചോറിന്റെ ഒരു സൂത്രമാണ് ഇത്. അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ അവയുടെ ദഹനത്തിന് മതിയായ ഊര്‍ജ്ജം ശരീരത്തില്‍ ലഭ്യമല്ല എന്നുള്ളതിന്റെ സൂചനയാണ് ശരീരം നല്‍കുന്നത്. മാത്രമല്ല, വിവിധങ്ങളായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും ഇതു കാരണമാകും.

ഇൻസുലിന്റെ അളവ് വർദ്ധിക്കും:

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതാണ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്. പാൻക്രിയാസ് സ്രവിക്കുന്ന ഇൻസുലിലാണ് ഇതിനു സഹായിക്കുന്നത്. ഇന്‍സുലിന്‍ കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിക്കുന്നു. ഇതാണ് ശരീരത്തിന് ഊർജ്ജം നൽകുന്നത്. അധികം ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടുകയും നൈമിഷികമായി ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ കുറച്ചു കഴിഞ്ഞ്, രക്തത്തിലെ പഞ്ചസാരയുടെ കുറവ് കാരണം ഊർജ്ജ നിലകൾ ദുര്‍ബലമാകും. ഇതും ഉറക്കം അനുഭവപ്പെടുന്നതിന് കാരണമാകും.. ഉച്ചമയക്കം അനാരോഗ്യകരമാണ് എന്ന് പറയുന്നതും ഇക്കാര്യങ്ങള്‍ കൊണ്ടാണ്.

ഉറക്കത്തിനുള്ള ഹോർമോണുകൾ ഉത്പാദിക്കപ്പെടുന്നു

അധികമായി ഇൻസുലിൻ ഉണ്ടാകുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്ന ട്രിപ്ടോഫാന്‍ എന്ന ഹോർമോൺ മസ്തിഷ്കത്തിലേക്ക് ഉത്പാദിക്കപ്പെടുകയും ചെയ്യുന്നുണ്ട്.


ഉച്ചമയക്കം ഒഴിവാക്കാന്‍ കഴിയുന്ന ചില കാര്യങ്ങൾ ഇതാ-

ആവശ്യത്തില്‍ അധികം ഭക്ഷണം ഒഴിവാക്കുക: അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്‍റെ ആകെ ഊര്‍ജ്ജത്തില്‍ നിന്നും 60 മുതല്‍ 70 ശതമാനം വരെ ദഹനപ്രക്രിയയ്ക്കു വേണ്ടി ഉപയോഗിക്കപ്പെടേണ്ടതായി വരുന്നു. അങ്ങനെ മറ്റു പ്രവര്‍ത്തനങ്ങളെ മന്ദിഭവിക്കുകയും തലച്ചോറിനെ ഒരു മയക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഭക്ഷണം അധികമായാല്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, വണ്ണം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ചൂടുവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പും ഒപ്പം വിഷവസ്തുക്കളും പുറന്തള്ളപ്പെടും.

ഭക്ഷണശേഷം ഉറക്കം വരുന്നത് പതിവാണ് എങ്കില്‍ നിങ്ങളുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് അളവ് കൂടുതലാണ് എന്നും കരുതാം. എന്നുകരുതി പട്ടിണി കിടക്കേണ്ടതില്ല. ശരീരഭാരത്തിനനുസരിച്ചുള്ള ശരിയായ അളവില്‍ ഭക്ഷണം നിയന്ത്രിച്ചാല്‍ മതിയാകും. ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷന്റെ സഹായം തേടാം.

ആഹാരം സാവകാശത്തില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. വയര്‍ അറിഞ്ഞു കഴിയ്ക്കുക എന്ന് പഴമാക്കാര്‍ പറയുന്നത് വെറുതെയല്ല എന്ന് അറിയുക.

Read More >>