എന്താണ് നിപാ വൈറസ്?

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്. 2001ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ്

എന്താണ് നിപാ വൈറസ്?

1997-ൽ മലേഷ്യൻ കാടുകളിൽ ഉണ്ടായ വരൾച്ചയുടെ ഫലമായി പക്ഷികളും മൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങി. ഇക്കൂട്ടത്തിൽ ധാരാളം വവ്വാലുകളും ഉണ്ടായിരുന്നു. ആദ്യം അതാരും കാര്യമായെടുത്തില്ല. വൈകാതെ അവിടുത്തെ പന്നി ഫാമുകളിൽ ഒരു തരം പനി പടരാൻ തുടങ്ങി. ധാരാളം പന്നികൾ ചത്തൊടുങ്ങി. എന്നാൽ പന്നികളെ മാത്രമല്ല, പന്നി ഫാമിൽ ജോലി ചെയ്തിരുന്ന ആളുകളിലേക്കും ഈ പനി പടർന്നു. ഇരുന്നൂറോളം പേർക്ക് പനി ബാധിക്കുകയും അതിൽ നൂറോളം പേർ മരിക്കുകയും ചെയ്തു.

പ്രാരംഭഘട്ടത്തിൽ ജപ്പാൻജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല. ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ ആയിരുന്നു ആദ്യം കൈക്കൊണ്ടത്. എന്നാൽ പിന്നീട് മലേഷ്യൻ ബാറ്റ്സ് എന്നറിയപ്പെടുന്ന വവാലുകളിൽ നിന്നാണ് മനുഷ്യന് ഇത് പകർന്നതെന്ന് പഠനങ്ങൾ തെളിയിച്ചു. ഈ വവ്വാലുകളിൽ നിന്ന് ഒരു തരം വൈറസ് മനുഷ്യനിലേക്ക് പകരുകയാണ് ചെയ്യുന്നത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഈ വൈറസ്. Kampung Baru Sungai Nipah എന്ന രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്- നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമായ ആർഎൻഎ വൈറസ് ആണിത്.അതിനു ശേഷം ലോകത്തിൻ്റെ പലഭാഗത്തും ഇത്തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്. 2001ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ്. പനി ബാധിച്ച് രണ്ട് ദിവസം കൊണ്ട് തന്നെ അബോധാവസ്ഥയിലാവുകയും വൈകാതെ മരണപ്പെടുകയും ചെയ്യും എന്നതാണ് ഈ വൈറസ് പനിബാധയുടെ പ്രത്യേകത. അതിനാൽ തന്നെ ചികിത്സയ്ക്കയി വളരെകുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.വവ്വാൽ കടിച്ച പഴങ്ങളിൽ നിന്നും വവാലിൻ്റെ കാഷ്ടത്തിൽ നിന്നുമാണ് വൈറസ് പടരുന്നത്. മനുഷ്യനിലേക്ക് ഈ വൈറസ് കയറിയാൽ ഏകദേശം ഏഴു മുതൽ 14 ദിവസം വരെ ഇൻക്യുബേഷൻ ഉണ്ടാകാം. മൂക്കൊലിപ്പ്, പനി, ശരീര വേദന, ഓക്കാനം, കണ്ണുകൾക്ക് കനം അനുഭവപ്പെടുക, കഴുത്ത് വേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ,രണ്ട് ദിവസം കൊണ്ട് വൈറസ് തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്ക ജ്വരം ഉണ്ടാവുകയും ചെയ്യുന്നു. രോഗി ഉടനടി മരിക്കുകയും ചെയ്യുന്നു. മസ്തിഷ്കജ്വരത്തെ തുടർന്നുണ്ടാകുന്ന ഹാർട്ട് ഫെയിലിയറും (കാർഡിയോ മയോപതി) മരണത്തിന് കാരണമാകാം.

പനിവന്നാൽ ചികിത്സിക്കുക പ്രയാസമാണ്. എന്നാൽ ചില മുൻകരുതലുകൾ എടുത്താൽ പനി വരാതെ സൂക്ഷിക്കാം

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാനുള്ളത്. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക, വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങൾ ഒഴിവാക്കുക തുടങ്ങിയവ.രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:

രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക,രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. ഇതിന് പുറമേ ആശുപത്രികളും മറ്റും ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.


Read More >>