ഉദ്ധാരണക്കുറവിനും വന്ധ്യതാപ്രശ്‌നങ്ങള്‍ക്കും തണ്ണിമത്തന്‍ പരിഹാരമെന്ന് പഠനം

ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്.

ഉദ്ധാരണക്കുറവിനും വന്ധ്യതാപ്രശ്‌നങ്ങള്‍ക്കും തണ്ണിമത്തന്‍ പരിഹാരമെന്ന് പഠനം

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ദിവ്യൗഷധമെന്ന പേരിലാണല്ലോ വയാഗ്ര അറിയപ്പെടുന്നത്. ലോകത്താകമാനമുള്ള ഉദ്ധാരണശേഷി നഷ്ടമായവര്‍ കൂടുതലായി ഉപയോഗിക്കുന്നത് വയാഗ്രയാണ്. വിപ്ലവകരമായ കണ്ടുപിടുത്തമായ വയാഗ്ര ഗുളികള്‍ക്ക് പകരമാകാന്‍ തണ്ണിമത്തന് കഴിയുമെന്ന് പുതിയ ഒരു പഠനം വ്യക്തമാക്കുന്നു. ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്.

തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ എല്‍-ആര്‍ജിനിന്‍ നില വര്‍ധിക്കുന്നതായും അതുവഴി രക്തചംക്രമണം വര്‍ധിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും തണ്ണിമത്തന്‍ സഹായിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഉദ്ധാരണശേഷി വര്‍ധിപ്പിക്കാനും വന്ധ്യതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുമുള്ള തണ്ണിമത്തന്റെ കൂട്ട് താഴെപ്പറയുന്നു.

തണ്ണിമത്തന്‍
മാതള നാരങ്ങ
ചെറുനാരങ്ങ
തയ്യാറാക്കുന്ന വിധം-തണ്ണിമത്തനും മാതള നാരങ്ങയും കഷണങ്ങളാക്കുക. ചെറുനാരങ്ങ രണ്ടായി മുറിച്ച ശേഷം ഇവ ഒരുമിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത് ഉപയോഗിക്കാം. 2:1 ആണ് തണ്ണിമത്തന്‍-മാതളനാരങ്ങ എന്നിവയുടെ മികച്ച അനുപാതം.

Read More >>