ചെെന വെജിറ്റേറിയനാകുന്നു; പഠനഫലം പുറത്ത്

ഹോംങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് നടത്തിയ പഠനത്തില്‍ രാജ്യത്ത് സസ്യഭോജനശാലകള്‍ക്കിടയില്‍ വലിയ മത്സരം തന്നെ അടുത്തകാലത്തായി നടന്നുവരുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു

ചെെന വെജിറ്റേറിയനാകുന്നു; പഠനഫലം പുറത്ത്

ലോകത്തിലെ ഏറ്റവും വലിയ മാംസാഹാര വിപണിയാണ് ചൈനയിലേത്. ഇപ്പോൾ മാംസാഹാരത്തില്‍ നിന്നും ചുവട് മാറ്റി പിടിക്കുകയാണ് ചൈന. മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കി സസ്യാഹാരത്തിലേക്കുള്ള ചുവടുവെയ്പ്പാണ് രാജ്യത്ത് തുടക്കമിട്ടുകഴിഞ്ഞത്. കൂടുതല്‍ ആരോാഗ്യകരമായ സസ്യാഹാരത്തിലേക്കാണ് ഇപ്പോള്‍ ചൈനയിലേ മിക്ക റെസ്റ്റോറന്റുകളും മുന്നിട്ടിറങ്ങുന്നത്.

ഹോംങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് നടത്തിയ പഠനത്തില്‍ രാജ്യത്ത് സസ്യഭോജനശാലകള്‍ക്കിടയില്‍ വലിയ മത്സരം തന്നെ അടുത്തകാലത്തായി നടന്നുവരുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജൈവ,പരിസ്ഥിതി സൗഹൃദ സസ്യാഹാര വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകള്‍ക്ക് പ്രിയമേറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്

ഷാങ്ഹായ്, ചെണ്ടു, ഹാസ, ഹോംങ്കോങ് തുടങ്ങിയ നഗരങ്ങളില്‍ സസ്യാഭോജനശാലകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്ടെത്തി. 2012 ല്‍ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ റെസ്റ്റോറന്റുകളുടെ എണ്ണം 49 ല്‍ നിന്നും 100 ലേക്ക് എത്തി. ചൈനയിലെ പന്നിയിറച്ചിയുടെ വില്‍പ്പന 2014 ല്‍ 4.3 കോടി ടണ്‍ ആയിരുന്നു. 2016 ല്‍ ഇത് നാല് കോടിയിലേക്ക് എത്തി. രണ്ടു വര്‍ഷം മുമ്പ് ചൈനയുടെ ആരോഗ്യവിഭാഗം അധികൃതര്‍ ജനങ്ങള്‍ക്കായി പുറത്തിറക്കിയ ഭക്ഷ്യനിര്‍ദ്ദേശങ്ങളില്‍ മാംസാഹാരം കുറക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ മാംസാഹാരത്തില്‍ നിന്നും 15 കോടി ടണ്‍ കാര്‍ബണ്‍ ഡയകോസ്സൈഡ് പുറന്തള്ളുന്നു എന്നും മുന്നറിയിപ്പുകള്‍ ഇറക്കിയിരുന്നു.

ഇന്ന് ലോകത്തെ 40 ശതമാനം പച്ചക്കറി പഴം ഉപഭോഗ്യം ചൈനയിലാണ്. അതേ സമയം ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പന്നിയിറച്ചി, കോഴിയിറച്ചി, മാട്ടിറച്ചി, എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയെന്ന സ്ഥാനം നിലനിര്‍ത്തുന്നു.

Read More >>