മധുരം കഴിക്കുന്ന പുരുഷന്മാര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ഗവേഷകര്‍

പ്രമേഹരോഗികളായ പുരുഷന്മാര്‍ മാത്രമല്ല, എല്ലാവരും മധുര ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്

മധുരം കഴിക്കുന്ന പുരുഷന്മാര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ഗവേഷകര്‍

ഭക്ഷണപാനീയങ്ങളില്‍ പഞ്ചസാര ഉപയോഗിക്കുന്ന പുരുഷൻമാർ മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നതായി പുതിയ പഠനറിപ്പോർട്ടുകള്‍ പറയുന്നു.ഭക്ഷണത്തിലൂടെ പുരുഷന്മാരുടെ സാധാരണ മാനസികാരോഗ്യ വ്യതിയാനത്തെ കുറിച്ചുള്ള പ്രശ്നങ്ങളെ വിവരിക്കുന്നത് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ്

സോഫ്റ്റ്‌ ഡ്രിങ്ക്സ്, മറ്റു പാനീയങ്ങള്‍,മധുരം അടങ്ങിയ ഭക്ഷണം എന്നിവയൊന്നും ഇനി പുരുഷന്മാര്‍ അധികമായി ഉപയോഗിക്കരുത് എന്നാണ് ഇവരുടെ ഉപദേശം.പ്രമേഹം ഉള്ളവര്‍ മാത്രമല്ല,പഞ്ചസാരയുടെ അളവില്‍ നിയന്ത്രണം വരുത്തേണ്ടത്,എല്ലാ പുരുഷന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതായിരിക്കും.

പുരുഷന്മാര്‍ ഉയർന്ന അളവിൽ മധുരം ഉപയോഗിക്കുന്നതും വിഷാദവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. പ്രതിദിനം 67 ഗ്രാമില്‍ അധികം പഞ്ചസാര ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതലാണ് എന്നിവര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷം പ്രതിദിനം 39.5 ഗ്രാമിനേക്കാൾ കുറഞ്ഞ അളവ് പഞ്ചസാര ഉപയോഗിച്ചവരുമായി താരത്മ്യം ചെയ്താണ് ഈ ശതമാനം ഇവര്‍ കണക്കു കൂട്ടിയത്.

വിഷാദരോഗം കാരണമാണോ പുരുഷന്മാർ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നത് എന്ന് പരിശോധിച്ചുവെങ്കിലും അങ്ങനെയല്ല എന്ന് കണ്ടെത്തി. പഞ്ചസാരയുടെ അമിതോപയോഗമാണ് വിഷാദരോഗത്തിന് ഹേതു എന്നാണ് ഇവര്‍ കണ്ടെത്തിയത്.ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ടു മറ്റു പല രോഗങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇതിനാല്‍ മാത്രം പുരുഷന്മാരുടെ മനോനില സ്വാധീനിക്കപ്പെടുന്നതായി പറയാന്‍ കഴിയില്ല. മൂഡ് ഡിസോർഡറുകള്‍ക്ക് മറ്റു പല കാരണങ്ങളും ഉണ്ടാകാം, പഞ്ചസാരയുടെ ഉപയോഗം ഇതുവരെ അതിനൊരു കാരണമായി ഇതുവരെ കരുതപ്പെട്ടിരുന്നില്ല. എന്നാല്‍,ഇത് പ്രധാനമായ ഒരു കാരണമാണ് താനും.

പഞ്ചസാര സ്ത്രീകളിൽ മാനസിക വൈകല്യം ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ ഇവര്‍ക്ക് പക്ഷെ കഴിഞ്ഞിട്ടില്ല പഞ്ചസാര ഉണ്ടാക്കുന്ന നൈരാശ്യം പഠിക്കാന്‍ ഇനിയും കൂടുതല്‍ ഗവേഷണം ആവശ്യമാണ് എന്നും ഇവര്‍ പറയുന്നു.കുറഞ്ഞ സാമ്പത്തിക സ്ഥിതി, പുകവലി, പൊണ്ണത്തടി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ പുരുഷമാരില്‍ വിഷാദം സൃഷ്ടിക്കാന്‍ കാരണമാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ശാസ്ത്രീയ കാഴ്ചപ്പാടിൽ ആഹാരത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവും മറ്റു കാർബോഹൈഡ്രേറ്റ് സ്രോതസുകളും മാനസികരോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്നും ഈ കണ്ടെത്തലുകളെ എതിര്‍ക്കുന്നവര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

Read More >>