എന്താണ് മൂഡ്‌ സ്വിംഗ്?

ജീവിതം ഒന്നേയുള്ളൂ- അത് ആസ്വദിക്കാൻ പഠിക്കുക. മാറാത്തതായി ഒന്നുമില്ല എന്ന് തിരിച്ചറിവ് തന്നെ ധാരാളം

എന്താണ് മൂഡ്‌ സ്വിംഗ്?

ചില ദിവസങ്ങളില്‍ പതിവിലധികം സന്തോഷം തോന്നുന്നതും മറ്റു ചിലപ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നതും സാധാരണമായ ഒരു കാര്യമാണ്. മൂഡ്‌ മാറുന്നത് ജീവിതശൈലിയെ ബാധിക്കാത്തിടത്തോളം കാലം ഇതിനെ അപകടകരമായ ഒരു ആരോഗ്യ സ്ഥിതിവിശേഷമായി കണക്കാക്കേണ്ടതില്ല.

മറിച്ച്, അത്യന്തം സന്തോഷത്തിൽ നിന്നും കടുത്ത മാനസിക പിരിമുറുക്കത്തിലേക്ക് പൊടുന്നവെ വഴുതി വീഴുകയും ചെയ്യുന്നുണ്ടെങ്കിൽ, അതിനെ ഒരു ആരോഗ്യ പ്രശ്നമായി കണക്കാക്കേണ്ടതുണ്ട്. ശരിയായ കാരണം കണ്ടെത്തി അതിനു പരിഹാരം തേടുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുകയും ചെയ്യാം.ദ്രുതഗതിയിലുള്ള മൂഡ് സ്വിങ് ഒരു പക്ഷെ ദുർബലമായ മാനസികാരോഗ്യം, ഹോർമോൺ വ്യതിയാനം അല്ലെങ്കിൽ മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം.

എപ്പോഴാണ് ചികിത്സ തേടേണ്ടത്?

ഇടയ്ക്കിടെ മാനസികാവസ്ഥയിൽ ഒരു മാറ്റം ഒരു ചെറിയ കാലയളവിലൂടെ കടന്നുപോകുന്നത് സാധാരണമാണ്. നിങ്ങളുടെ പെരുമാറ്റം കുറച്ച് ദിവസമോ അതിൽ കൂടുതലോ പ്രവചനാതീതമാണെങ്കിൽ, അത് കൂടുതൽ ഗുരുതരമായ ഒന്നിന്റെ അടയാളമായിരിക്കാം.

ഒരു മിനിറ്റ് ബോർ ആയി അനുഭവപ്പെടുകയും, ചില നിമിഷങ്ങൾക്കകം സന്തോഷവും അനുഭവപ്പെടുന്നത് തുടർന്നാൽ, സൂക്ഷിക്കുക- നിങ്ങളുടെ ജീവിതത്തെ തന്നെ അപകടമാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ട്.

ഉദാഹരണത്തിന്, നിങ്ങൾക്ക്:

  • പണം ചെലവഴിക്കുന്നതിനു നിയന്ത്രണം ഇല്ലാതെയാകുക.
  • പതിവിനു വിപരീതമായി ആളുകളോട് ഇടപെടുന്നതിൽ വ്യതിയാനം ഉണ്ടാവുക.
  • അനിയന്ത്രിതമായ പ്രവൃത്തികളിലൂടെ അപകടസാധ്യതയുള്ള പ്രശ്നങ്ങളിൽ ചെന്ന് ചാടുക
  • വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെയാകുക
  • അമിതമായി ആവേശഭരിതനാകുക
  • സ്വയം ഉപദ്രവിക്കാനോ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാനോ ആഗ്രഹിക്കുക

എന്നിങ്ങനെയുള്ള സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, ശരിയായ ചികിത്സ തേടാൻ സമയമായി എന്ന് അർഥം.

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ കഴിയാതെ വരുന്നതും മതിയായ ഉറക്കം ലഭിക്കാതെ വരുന്നതും ജോലിയോട് തോന്നുന്ന വിവരക്തിയും സാമ്പത്തിക പ്രശ്നങ്ങളും ഇത്തരത്തിലുള്ള മാനസികാവസ്ഥയുടെ ഉറവിടമാകാം. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ ചികിത്സ തേടാൻ മടിക്കരുത്. നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നും അത് പരിഹരിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നും അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

നിങ്ങളുടെ മൂഡ് സ്വിങ് ജീവിതത്തിന്റെ മറ്റ് വശങ്ങളെ പ്രതികൂലമായി ബാധിക്കുന്നില്ലെങ്കിൽ, വൈദ്യസഹായം കൂടാതെ നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്താൻ കഴിയും. ഈ ശീലങ്ങൾക്കു നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കും:

ജീവിതത്തിനു ഒരു ചിട്ടവരുത്തുക- പ്രത്യേകിച്ച് ഭക്ഷണം ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ

പതിവായി വ്യായാമം ചെയ്യുക- മാനസികാവസ്ഥ ഉൾപ്പെടെ പൊതുവായ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും പതിവായി വ്യായാമം ചെയ്യുന്നത് പ്രയോജനം ചെയ്യും.

മതിയായ ഉറക്കം നേടുക- ഉറക്കക്കുറവ് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക- സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും.

വിശ്രമം പരിശീലിക്കുക- യോഗ പോലെയുള്ള ശാന്തമായ പരിശീലനങ്ങളിൽ ഏർപ്പെടുക.

സമ്മർദ്ദം ഒഴിവാക്കുക- നിങ്ങൾക്ക് ഇത് ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, സമ്മർദ്ദം വരുമ്പോൾ അത് നിയന്ത്രിക്കാനും ഒഴിവാക്കാനും ലക്ഷ്യമിടുക.

സ്വയം പ്രകടിപ്പിക്കുക- സ്വയം പ്രകടിപ്പിക്കാൻ ഒരു ക്രിയേറ്റീവ് ഔട്ട് ലെറ്റ് കണ്ടെത്തണം.

സംസാരിക്കുക- നിങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്ത്, കുടുംബാംഗം, അല്ലെങ്കിൽ പ്രൊഫഷണൽ ഉപദേഷ്ടാവ് എന്നിവരുമായി സംസാരിക്കാൻ കഴിയണം.

പതിവായി നിങ്ങളുടെ മാനസികാവസ്ഥകൾ എഴുതി സൂക്ഷിക്കുന്നതും നന്നാകും. നിങ്ങൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. നിങ്ങളുടെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്ന സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഡോക്ടറുമായി ഈ വിവരങ്ങൾ പങ്കിടുന്നത് നിങ്ങളുടെ രോഗനിർണയത്തെ സഹായിക്കും.

ജീവിതം ഒന്നേയുള്ളൂ- അത് ആസ്വദിക്കാൻ പഠിക്കുക. മാറാത്തതായി ഒന്നുമില്ല എന്ന് തിരിച്ചറിവ് തന്നെ ധാരാളം

Read More >>