നിംഫോമാനിയ; അമിതമായ സ്ത്രീ ലൈംഗീകാസക്തിയെക്കുറിച്ച് അറിയേണ്ടത്

ഒന്നിലധികം പങ്കാളികളോടുള്ള താല്പര്യം, കാമർത്തിയിൽ ക്രിമിനൽ ഭാഗമാക്കുക, കൊലപാതകങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥ വരെ എത്തുക തുടങ്ങിയ അത്യന്തം അപകടകരമായ ഒരു അവസ്ഥയാണ് ഇതെന്ന് വൈദ്യലോകം കണക്കാക്കുന്നു

നിംഫോമാനിയ; അമിതമായ സ്ത്രീ ലൈംഗീകാസക്തിയെക്കുറിച്ച് അറിയേണ്ടത്

ഒരു സ്ത്രീയില്‍ അസാധാരണമായ ലൈംഗിക താല്‍പര്യങ്ങളുണ്ടാകുന്ന അവസ്ഥയെയാണ് 'നിംഫോമാനിയ' എന്ന് അർത്ഥമാക്കുന്നത്. ഗ്രീക്കില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം.

ഒന്നിലധികം പങ്കാളികളോടുള്ള താല്പര്യം, കാമർത്തിയിൽ ക്രിമിനൽ ഭാഗമാക്കുക, കൊലപാതകങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥ വരെ എത്തുക തുടങ്ങിയ അത്യന്തം അപകടകരമായ ഒരു അവസ്ഥയാണ് ഇതെന്ന് വൈദ്യലോകം കണക്കാക്കുന്നു. പുരുഷമാരിൽ ഇത്തരം അവസ്ഥയെ സാറ്റിറിയാസിസ് എന്ന് പറയുന്നു.

ലൈംഗിക ആസക്തി ഒരു ഗുരുതര പ്രശ്‌നമാണെങ്കിലും നിംഫോമാനിയയെ കുറിച്ച് കൌതുകരമായ ചില വസ്തുകളുണ്ട്. അത്തരം പത്ത് കാര്യങ്ങളാണ് താഴെ പറയുന്നത് -

10. നിംഫോമാനിയ എന്ന വാക്ക് സ്ത്രീകള്‍ക്ക് മാത്രമെ ഉപയോഗിക്കാറുള്ളു

അതെ, ഈ വാക്ക് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിംഫ് എന്നാല്‍ ,സുന്ദരിയായ ദേവകന്യക' എന്നാണര്‍ത്ഥം.

കൂര്‍ത്ത ചെവികളും കാലുകളും ആടുകളെ പോലെ ചെറിയ കൊമ്പുകളുമുള്ള നിരന്തരമായ അമിതഭോഗം ഇഷ്ടപ്പെടുന്ന വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ജീവിയെയാണ് സാറ്റിര്‍ പ്രതിനിധീകരിക്കുന്നത്. അമിതാസക്തിയുള്ള പുരുഷമാരെ സാറ്റിറിയാസിസ് എന്നാണു പറയുന്നത്

9. ഉത്തേജിപ്പിക്കുന്നത് എന്തെല്ലാം?

ധാരാളം ചോക്ലേറ്റ് കഴിക്കുക, ദിവസവും പല തവണ സ്വയംഭോഗത്തിൽ ഏർപ്പെടുക, ലൈംഗീകചുവയുള്ള സംഭാഷണങ്ങളോടുള്ള താല്പര്യം, ലൈംഗീക ഉത്തേജനത്തിനുള്ള നോവലുകളും സിനിമകളും കാണുക എന്നിവ സ്ത്രീകളുടെ ലോലമായ ഞരമ്പുകളെ ഉത്തേജിപ്പിക്കുമെന്നും അത് നിംഫോമാനിയയിലേക്ക് നയിക്കുമെന്നും വിക്ടോറിയന്‍ കാലഘട്ടത്തിലെ ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നതായി നിംഫോമാനിയ, എ ഹിസ്റ്ററി എന്ന പുസ്തകത്തില്‍ പറയുന്നു.

8. തലയിലാണ് എല്ലാം!

തലയുടെ വലിപ്പം, ആകൃതി എന്നിവ ഒരാളുടെ ലൈംഗികതയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഫ്രനോളജി (മസ്തിഷ്‌ക ശാസ്ത്രം) വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. തലയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ലൈംഗിക ആസക്തിയും വര്‍ധിക്കുന്നു.

7. നിംഫോമാനിയ ബാധ സെക്‌സ് അഡിക്ടാകും

നിംഫോമാനിയ അഥവാ നിംഫോ എന്ന പദം വൈദ്യലോകത്തില്‍ ഇപ്പോള്‍ പ്രചാരത്തിലില്ല. പകരം, അമിത ലൈംഗിക വികാരമുള്ളവരെ ഹൈപ്പര്‍ സെക്ഷ്വല്‍ എന്നാണ് പറയുക.

6. രോഗമാണ്

വിക്ടോറിയന്‍ കാലഘട്ടത്തില്‍, നിംഫോമാനിയ ഒരു രോഗലക്ഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇന്നും തര്‍ക്കവിഷയമാണ്. പല കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും, പിടിക്കപ്പെടുമ്പോള്‍ രോഗാവസ്ഥയുടെ ആനുകൂല്യം നേടി രക്ഷപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്.

5. നിംഫോമാനിയ ബാധിതര്‍ ഒരിക്കലും നല്ല കാമുകിമാരാകില്ല

ആരും ഒരു നിംഫോയെ പ്രണയിക്കാന്‍ താല്‍പര്യപ്പെടില്ല എന്നതാണ് സത്യം. നിംഫോമാനിയ ഉള്ള ഒരു സ്ത്രീയുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ് - അവള്‍ക്കൊപ്പം ഉറങ്ങുക, നിങ്ങള്‍ അവിടെയില്ലായിരുന്നു എന്ന തരത്തില്‍ പെട്ടന്ന് തന്നെ അപ്രത്യക്ഷ്യനാവുക.

4. ബൈബിളില്‍?

മോഹം ഗർഭം ധരിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു. അങ്ങനെ പാപം ചെയ്യു​മ്പോൾ മരണം ജനിക്കു​ന്നു. യാക്കോബ് 1 : 15

3. നിംഫോമാനിയ ഒരു പാപമല്ല?

പ്രകൃതിവിരുദ്ധ ലൈംഗികത മാത്രമാണ് കുറ്റകരമെന്ന് പലപ്പോഴും മതങ്ങള്‍ തെറ്റ്/പാപമായി പറയുന്നത്. ചില മതങ്ങള്‍ നിംഫോമാനിയയെ വിവാഹ ആഘോഷത്തിലേക്കുമുള്ള വഴിയായാണ് കണക്കാക്കപ്പെടുന്നത്.

2. നിംഫോമാനിയ നിസാരമല്ല

ലൈംഗിക രോഗങ്ങള്‍, നിയമ പ്രശ്‌നങ്ങള്‍, കടം, ബന്ധങ്ങളിലെ ഉലച്ചില്‍, സാമൂഹ്യ ജീവതത്തെയും ഔദ്യോഗിക ജീവിതത്തെയും ബാധിക്കുക, അപകീര്‍ത്തി, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു .

1. നിംഫോമാനിയക്കാര്‍ക്ക് ലൈംഗികത ആസ്വദിക്കാന്‍ കഴിയുമോ?

വേദന നിറഞ്ഞ അനുഭവങ്ങള്‍,ഏകാന്തതയെ മറികടക്കല്‍ എന്നിവയ്ക്കുള്ള പ്രവണത ചില സ്ത്രീകളെ നിംഫോമാനിക്ക് ആക്കുന്നു എന്ന് മാനസിക വിദഗ്ധര്‍ പറയുന്നു.

Read More >>