പ്രായം കൂടുതല്‍ തോന്നിപ്പിക്കുന്നുണ്ടോ?വിഷമിക്കേണ്ട,പരിഹാരമുണ്ട്...

ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റി തിളക്കം നല്‍കുന്നു എന്ന പരസ്യത്തോടെയെത്തുന്ന ചില ലേപനങ്ങള്‍ മാത്രം അങ്ങനെ അവകാശപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ആരോഗ്യം പ്രദാനം ചെയ്യുമെന്ന വാദത്തോടെയുള്ള എനര്‍ജി ബൂസ്റ്റര്‍സ്. പക്ഷെ ഇവയൊന്നും അത്ര ഫലപ്രദമല്ലെന്നും ഉപയോഗത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ടാകും.

പ്രായം കൂടുതല്‍ തോന്നിപ്പിക്കുന്നുണ്ടോ?വിഷമിക്കേണ്ട,പരിഹാരമുണ്ട്...

വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ സ്വന്തം ശരീരത്തില്‍ പ്രകടമാകുന്നത് ആര്‍ക്കും അത്ര സന്തോഷമുള്ള കാര്യമായിരിക്കില്ല. എന്നും യൗവനം കാത്തുസൂക്ഷിക്കുവാന്‍ എന്തെങ്കിലും ഒറ്റമൂലി പ്രയോഗമോ, ചികിത്സയോ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ നോക്കുകയും ചെയ്യുമായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അങ്ങനെയൊരു സഞ്ജീവനി കണ്ടെത്താന്‍ ഇതുവരെ ശാസ്ത്രലോകത്തിനായിട്ടില്ല. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റി തിളക്കം നല്‍കുന്നു എന്ന പരസ്യത്തോടെയെത്തുന്ന ചില ലേപനങ്ങള്‍ മാത്രം അങ്ങനെ അവകാശപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ആരോഗ്യം പ്രദാനം ചെയ്യുമെന്ന വാദത്തോടെയുള്ള എനര്‍ജി ബൂസ്റ്റര്‍സ്. പക്ഷെ ഇവയൊന്നും അത്ര ഫലപ്രദമല്ലെന്നും ഉപയോഗത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ടാകും.

വല്ലാതെ നിരാശപ്പെടേണ്ടതില്ല, പ്രായം കുറയ്ക്കാനും ഒരു മാര്‍ഗ്ഗമുണ്ട്. വിയര്‍ക്കാന്‍ തയ്യാറാണ് എങ്കില്‍ ശരീരകോശങ്ങള്‍ക്ക് പ്രായമാകുന്നതും ഒരു പരിധി വരെ തടയാനാകുമെന്നു ബ്രിന്‍ഗ്ഹാം യംഗ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. 6000ത്തിലധികം പേരെ പഠനവിധേയമായി നിരീക്ഷിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ 40 വയസ്സായാലും ജനതികമായി 40 വയസ്സായി എന്ന് അതിനു അര്‍ത്ഥമില്ല പോലും.' ചിലരെ കണ്ടാല്‍ പ്രായം തോന്നുകയെ ഇല്ലാ എന്ന് പറയുന്നത് ഇതിനുദ്ദാഹരണമായി അവര്‍ ചൂണ്ടികാണിക്കുന്നു. എത്രത്തോളം ശാരീരികമായി അദ്ധ്വാനിക്കുന്നുവോ, അത്രത്തോളം ചെറുപ്പമായിരിക്കാനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍.

ക്രോമോസോമുകളില്‍ കാണപ്പെടുന്ന ടെലോമെറുകളാണ് ജനകിത പ്രായത്തെ നിയന്ത്രിക്കുവാന്‍ കഴിയുന്ന അത്ഭുതവസ്തു. പ്രായം ചെല്ലുന്തോറും ക്രോമോസോമുകള്‍ വിഭാജിക്കുന്നതിന്റെ അളവിലും വര്‍ധനവുണ്ടാകും. ശരീരത്തില്‍ ചുളിവുകള്‍ വീഴുന്നതും സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നു.

ക്രോമോസോമിന്റെ അറ്റങ്ങളില്‍ ഒരു ആവരണം പോലെ കാണപ്പെടുന്നതാണ് പ്രോട്ടീന്‍ ക്യാപ്പുകളാണ് 'ടെലോമെറുകള്‍'. ഇതിന്റെ സാന്നിധ്യം ക്രോമോസോമുകളുടെ വിഭജനത്തിന്റെ വേഗത കുറയ്ക്കുമത്രേ. അങ്ങനെയാണ് ശരീരകോശങ്ങള്‍ക്ക് പ്രായമേറുന്നതിന്റെ വേഗതയിലും കുറവുണ്ടാകുന്നത്.

വ്യായാമം ചെയ്യാന്‍ മടിയുള്ളവരുടെ കോശങ്ങളില്‍ താരതമേന്യ ചെറിയ ടെലോമെറുകള്‍ ആയിരിക്കും ഉണ്ടാവുക. പതിവായി വ്യായാമം ചെയ്യുന്നവര്‍ക്ക് അലസന്മാരെക്കാള്‍ വലിപ്പമേറിയ ടെലോമെറുകള്‍ ഉണ്ടാകും. ഇവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. സമപ്രായക്കാരായ മറ്റുള്ളവരേക്കാള്‍ 7-9 വയസ് കുറവായിരിക്കും ഇത്തരക്കാര്‍ക്ക് കാഴ്ചയില്‍ തോന്നിക്കുക.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയും സമാനമായ ഒരു പഠനവിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ധക്യത്തിലുള്ള സമപ്രായക്കാരായ 1500 സ്ത്രീകളെയാണ് ഇവര്‍ മാസങ്ങളോളം നിരീക്ഷിച്ചത്. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പത്തു മണിക്കൂര്‍ വെറുതെ ഇരിക്കുന്ന വൃദ്ധകള്‍, അതിനേക്കാള്‍ സമയം ജോലിയില്‍ ഏര്‍പ്പെടുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ 8 വയസ്സ് കൂടുതല്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടത്രേ. ഒരു ദിവസം കുറഞ്ഞത്‌ 40 മിനിട്ടുകള്‍ എങ്കിലും ഏതെങ്കിലും രീതിയിലുള്ള ലളിതമായ വ്യായാമം ചെയ്യുന്ന വൃദ്ധകള്‍ക്ക് അവരുടെ യാഥാര്‍ത്ഥ പ്രായത്തെക്കാള്‍ യൗവനം തോന്നിക്കുകയും ചെയ്തു.

മറ്റൊരു വസ്തുത കൂടി ഇവര്‍ വിവരിക്കുന്നുണ്ട്- വ്യായാമം ശീലമാക്കി വാര്‍ദ്ധക്യത്തെ പിടിച്ചുക്കെട്ടിയ ഇവരെല്ലാം തന്നെ യൗവനത്തില്‍ തന്നെ വ്യായാമം ശീലിച്ചു തുടങ്ങിയതാണ്‌. പ്രായമേറിയിട്ടും ഈ ശീലം അവര്‍ മാറ്റിയതുമില്ല. കാര്യങ്ങളെ ഏതായാലും ഇങ്ങനെ സംഗ്രഹിക്കാം: ആരോഗ്യവും യൗവനവും ക്ഷയിക്കുന്നതിനു മുന്‍പ് തന്നെ വ്യായാമം ഒരു ശീലമാക്കുക. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രണത്തിലാക്കി ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം. സമപ്രായക്കാരെക്കാള്‍ 8-9 വയസ് ചെറുപ്പം കാഴ്ചയില്‍ തോന്നിപ്പിക്കുന്നത് നിസ്സാരകാര്യമല്ലെലോ. സ്ത്രീകള്‍ ഒരു ദിവസം ശരാശരി അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണമെന്നും പുരുഷന്മാര്‍ 40 മിനിറ്റില്‍ കുറയാതെ ഏതെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുകയും വേണം. പ്രായം കൂടിയവര്‍ അരമണിക്കൂര്‍ എങ്കിലും ലളിതമായതെങ്കിലും ഒരു ജോലി ചെയ്യുന്നതും പ്രയോജനം ചെയ്യും.

വ്യായാമം ഇടയ്ക്ക് വച്ചു അവസാനിപ്പിക്കുന്നത് ഈ ഫലമൊന്നും നല്‍കില്ല എന്നോര്‍ക്കണം. വ്യായാമത്തില്‍ നിഷ്ഠയുള്ളവരാകു, ആരോഗ്യത്തോടൊപ്പം യൗവനത്തെ ആവോളം കാഴ്ചയിലും പ്രവര്‍ത്തിയിലും ആസ്വദിക്കുവാനും സാധിക്കും

Read More >>