യാദൃശ്ചികമായി പോണോഗ്രഫി കാണാനിടയായ പെണ്‍കുട്ടിക്ക് മാനസിക ആഘാതം; കൗണ്‍സിംലിംഗിന് വിധേയയാക്കി

ഒരു സാഹിത്യ കൃതിയില്‍ കടുപ്പമേറിയ ചില പദങ്ങള്‍ കാണാനിടയാവുകയും അത് സെര്‍ച്ച് ചെയ്ത് പോയപ്പോള്‍ യാദൃശ്ചികമായി അവള്‍ ചെന്നുപെട്ടത് പോണോഗ്രഫി സൈറ്റിലാണ്.

യാദൃശ്ചികമായി പോണോഗ്രഫി കാണാനിടയായ പെണ്‍കുട്ടിക്ക് മാനസിക ആഘാതം; കൗണ്‍സിംലിംഗിന് വിധേയയാക്കി

വനിതാ ഹെല്‍പ് ലൈനായ അഭയം 181 ലേക്ക് കുറച്ച് ദിവസം മുന്‍പാണ് ഒരു അമ്മയുടെ ഫോണ്‍ കോള്‍ വരുന്നത്. കൗമാരക്കാരിയായ തന്റെ മകള്‍ക്ക് കൗണ്‍സിലിംഗ് വേണമെന്നാവശ്യപ്പെട്ടായിരുന്നു അവര്‍ വിളിച്ചത്. അപ്രതീക്ഷിതമായി ഓണ്‍ലൈനില്‍ പോണോഗ്രഫി കാണാനിടയായ തന്റെ ടീനേജുകാരിയായ മകള്‍ക്ക് കടുത്ത മാനസികാഘാതമുണ്ടായതായി അമ്മ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്ന് അവളെ മോചിപ്പിക്കാനാണ് അവര്‍ സഹായമഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് വതിതാ ഹെല്‍പ് ലൈന്‍ പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നടത്തി.

'ഏതാനും ദിവസം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശസ്തമായൊരു സ്‌കൂളില്‍ പഠിക്കുന്ന ഈ പെണ്‍കുട്ടി പഠനത്തില്‍ മിടുക്കയാണ്. പഠനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കാറുമുണ്ട്. ഒരു സാഹിത്യ കൃതിയില്‍ കടുപ്പമേറിയ ചില പദങ്ങള്‍ കാണാനിടയാവുകയും അത് സെര്‍ച്ച് ചെയ്ത് പോയപ്പോള്‍ യാദൃശ്ചികമായി അവള്‍ ചെന്നുപെട്ടത് പോണോഗ്രഫി സൈറ്റിലാണ്. ' കൗണ്‍സിലര്‍ പറഞ്ഞു.

അതിലെ ചിത്രങ്ങളും വീഡിയോകളും അവളില്‍ വലിയ ആഘാതമുണ്ടാക്കി. 'ഓണ്‍ലൈനിലെ ഉപയോഗപ്രദമായതും മോശമായതുമായ സൈറ്റുകളെ കുറിച്ച് ഞങ്ങള്‍ അവളോട് സംസാരിച്ചു. മോശം സൈറ്റുകളില്‍ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നും ഞങ്ങള്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കി.' അഭയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു.

ഓണ്‍ലൈന്‍ സൈറ്റുകളെ കുറിച്ച് ഇന്നത്തെ മാതാപിക്കള്‍ക്ക് വലിയ ആശങ്കയാണ്. മോശം സൈറ്റുകളെ ഒഴിവാക്കാനുള്ള ടൂളുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അത് ഉപയോഗിച്ച് അനാവശ്യ കണ്ടന്റുകള്‍ തടയാനാകും- നഗരത്തിലെ ഒരു മനോരോഗ വിദഗ്ദ്ധന്‍ പറഞ്ഞു.

Read More >>