ഫിറ്റ്നസ് ​ഗുരുവായി സണ്ണി ലിയോൺ

വ്യായാമത്തിന്റെ ​ഗുണങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

ഫിറ്റ്നസ് ​ഗുരുവായി സണ്ണി ലിയോൺ

ഫിറ്റ്നസ് ​ഗുരുവായി സണ്ണിലിയോൺ എത്തുന്നു. എംടിവി സംപ്രേക്ഷണം ചെയ്യുന്ന ഫിറ്റ് സ്റ്റോപ്പ് ഷോയിലാണ് താരം എത്തുന്നത്. വ്യായാമത്തിന്‍റെ ​ഗുണങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

ഇതിനായി സം​ഗീതവും പരിശീലനവും ഒരുമിച്ച് കൊണ്ടുപോകും. എല്ലാവരും അല്പനേരമെങ്കിലും വർക്ക് ഒൗട്ടിനായി സമയം കണ്ടെത്തണമെന്നും താരം പറഞ്ഞു.വ്യായാമം എങ്ങനെ പരിശീലിക്കാം അതിനായി സം​ഗീതത്തെ എങ്ങനെ ഉപയോ​ഗപ്പെടുത്താം എന്നുള്ളത് ഫിറ്റ് സ്റ്റോപ്പ് പരിപാടിയിലൂടെ സണ്ണി ലിയോൺ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഓരോ പ്രഭാതത്തിലും വ്യായാമത്തിനൊപ്പം ഒരു സം​ഗീതം, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില വ്യായാമങ്ങളും നിങ്ങളുടെ ശരീരത്തെ ദിവസംമുഴുവൻ ഉൗർ‌ജസ്വലത കൊണ്ടുവാരാനും സഹായിക്കുന്നു . ടെലിവിഷനില്‍ ഒരു ഫിറ്റ്നസ് ഗുരുവായി പുതിയ വേഷം അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. നവംബർ മുതലാണ് പരിപാടികൾക്ക് തുടക്കമാകുക.

Read More >>