രോഗികള്‍ക്ക് മരുന്നിന്റെ ജനറിക് പേരുകള്‍ കുറിച്ചു നൽകാത്ത ഡോക്ടർമാർക്കെതിരെ നടപടി

മരുന്നു കമ്പനികളില്‍നിന്നും കമ്മീഷനീടാക്കി ഡോക്ടര്‍ന്മാര്‍ രോഗികളെ ചൂഷണം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

രോഗികള്‍ക്ക് മരുന്നിന്റെ ജനറിക് പേരുകള്‍ കുറിച്ചു നൽകാത്ത ഡോക്ടർമാർക്കെതിരെ നടപടി

രോഗികള്‍ക്ക് മരുന്നിന്റെ ജനറിക് പേരുകള്‍ മാത്രമേ കുറിച്ച് നല്‍കാവൂയെന്ന നിര്‍ദ്ദേശം ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിധിയിലുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഇക്കാര്യം ബാധകമായിരിക്കും. മരുന്നിന്റെ പേരിനുപകരം കമ്പനിയുടെ പേരു നല്‍കുന്നതിനെതിരെ പരാതി വ്യാപകായിരുന്നു.

മരുന്നു കമ്പനികളില്‍നിന്നും കമ്മീഷനീടാക്കി ഡോക്ടര്‍ന്മാര്‍ രോഗികളെ ചൂഷണം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. മരുന്നിന്റ ജനറിക് പേര് വലിയ അക്ഷരത്തില്‍ രോഗികള്‍ക്കും മനസിലാകുന്ന രീതിയില്‍ കുറിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. അത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

ഇതു സമ്പന്ധിച്ച തീരുമാനം മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ/ഡീൻ, സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്, ആരോഗ്യ സെക്രട്ടറി എന്നിവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.