ജീവിതസായാഹ്നത്തിലും ഉല്ലാസം; ചെറിയ ചില പരിശോധനകള്‍

വാർദ്ധക്യത്തിലെത്തുമ്പോൾ ചില സ്വയം പരിശോധനകളിലൂടെ ആരോഗ്യത്തിനെ മനസ്സിലാക്കി പരസഹായം ഒഴിവാക്കി ജീവിക്കാനുള്ള വഴികൾ കണ്ടെത്താമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ജീവിതസായാഹ്നത്തിലും ഉല്ലാസം; ചെറിയ ചില പരിശോധനകള്‍

പ്രായം എഴുപത് കഴിഞ്ഞാലും വ്യായാമം, ആഹാരം എന്നിവ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ജീവിതത്തില്‍ രണ്ടാമതൊരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്ത ഘട്ടമാണത്. നിങ്ങള്‍ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്നും ഇനി എന്തു ചെയ്യണമെന്നും ആലോചിക്കാനുള്ള സമയമാണിതെന്ന് ഡ്യൂക് സര്‍വകലാശാലയിലെ വാര്‍ദ്ധക്യവിദഗ്ധ മിരിയം മോറേ പറയുന്നു.

പ്രശ്‌നങ്ങളില്ലാത്ത വാര്‍ദ്ധക്യകാലത്തിനായി സ്വയം ചില പരിശോധനകൾ നടത്താമെന്ന് വിദഗ്ധര്‍ പറയുന്നു. ചലനശേഷിയാണ് അതില്‍ ആദ്യത്തേത്. കാലുകള്‍ക്ക് വേണ്ടത്ര ശക്തിയുണ്ടോ? കൈകള്‍ ഉപയോഗിക്കാതെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നുണ്ടോ? എന്നിവയാണ് ചോദ്യങ്ങള്‍.

ഇതിനുള്ള ഉത്തരം ലളിതമായി കണ്ടെത്താവുന്നതാണ്. കൈകള്‍ നെഞ്ചില്‍ പിണച്ചു വച്ച് കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. ബാലന്‍സും ശ്രദ്ധിക്കുക. കാരണം ഈ പ്രായത്തില്‍ ബാലന്‍സ് തെറ്റാന്‍ സാധ്യതയുണ്ട്. ഒരു കാലില്‍ നില്‍ക്കാന്‍ പറ്റുമോയെന്നും നോക്കുക. അത് പരിശീലിക്കാവുന്നതാണ്. കാരണം, ബലത്തിനെക്കുറിച്ച് ആലോചിക്കേണ്ടത് പരസഹായമില്ലാതെ ജീവിക്കുന്നതിന് പ്രധാനമാണ്.

രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യസംബന്ധമായ ലക്ഷ്യങ്ങള്‍ പുതുക്കുക. ആവശ്യമില്ലാത്ത സഹായം ഒഴിവാക്കാവുന്നതാണ്. ഓരോ മരുന്ന് കഴിയ്ക്കുമ്പോഴും സ്വയം ചോദിക്കുക: ഈ മരുന്ന് എനിക്ക് ആവശ്യമുള്ളതാണോയെന്ന്, ഇതേ ഡോസ് തുടരേണ്ടതുണ്ടോയെന്ന്. ഇതിനു എന്തെങ്കിലും പകരമായിട്ടുണ്ടോയെന്ന്.

ആരോഗ്യപരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മരുന്നുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

Story by
Read More >>