വെറുതെ ഉറങ്ങുകയല്ല,ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ്...

മതിയായ ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം ഉറക്കം പ്രദാനം ചെയ്യുന്നു .

വെറുതെ ഉറങ്ങുകയല്ല,ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ്...

നന്നായി ഉറങ്ങാന്‍ കഴിയുന്നത്‌ ഒരു നിസാരകാര്യമല്ല. ആരോഗ്യകരമായ ജീവിതത്തിനു നല്ല ഉറക്കം അത്യാവശ്യമാണ് . മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം ഉറക്കം പ്രദാനം ചെയ്യുന്നു എന്ന് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങളും ഉറക്കത്തിലൂടെ നമ്മുക്ക് ലഭിക്കുന്നുണ്ട്.

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യത്തിന് ഉറങ്ങണം. ഉറക്കത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഓര്‍മ്മ ശക്തിയെ പ്രതികൂലമായി ബാധിക്കും. നല്ല ഉറക്കം ലഭിക്കുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.നല്ല ശ്രദ്ധയും ഗ്രഹണ ശേഷിയും ഉണ്ടാകാന്‍ നല്ല ഉറക്കം തന്നെ വേണം. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക്. ഉറക്കമിളച്ചു പഠിച്ചു പരീക്ഷക്ക്‌ പോയാല്‍ ശ്രദ്ധ കുറയുകയും പഠിച്ചത് ഓര്‍ത്തെടുക്കാനും അപ്പോള്‍ പ്രയാസം നേരിടുകയും ചെയ്യും.

ഉറക്കം കുറവുള്ളവരില്‍ അസ്വസ്ഥയും പ്രകടമായിരിക്കും.നല്ല ഒരുറക്കം എല്ലാ സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നല്‍കുമെന്ന് പറയേണ്ടതില്ലെലോ. മാത്രമല്ല ഇത് വിഷാദത്തെ തുരുത്താനും സഹായിക്കും. വെറുതെ കിടന്നുറങ്ങി സമയം കളയുകയാണ് എന്ന് ഇനി പറയരുത്.

Read More >>