ഭാരത് ആശുപത്രിയ്ക്ക് ഇതു ചരിത്രനേട്ടം: തലച്ചോറിന്റെ കേന്ദ്രഭാഗത്തുണ്ടായ മുഴ നീക്കം ചെയ്തു

സാധാരണ ഈ ഭാഗത്ത് ശസ്ത്രക്രിയ സങ്കീർണ്ണമായതിനാൽ റേഡിയേഷനുള്ള മരുന്നുകളുപയോഗിച്ചുള്ള ചികിത്സയാണ് നടത്തി വരുന്നത്. ഇത് രോഗിയുടെ ജീവൻ നിലനിർത്താന്‍ സഹായിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ഇവര്‍ എൻഡോസ് കോപ്പിക്ക് ബ്രയിൻ സർജറി നിശ്ച്ചയിക്കുകയായിരുന്നു

ഭാരത് ആശുപത്രിയ്ക്ക് ഇതു ചരിത്രനേട്ടം: തലച്ചോറിന്റെ കേന്ദ്രഭാഗത്തുണ്ടായ മുഴ നീക്കം ചെയ്തു

തലയോട്ടിയുടെ അടിത്തറയിൽ (സ്ക്കൾ ബേസ്) രൂപപ്പെട്ടു തലച്ചോറിലേക്ക് വളർന്നു കയറിയ മുഴ കോട്ടയം ഭാരത് ആശുപത്രയിലെ ന്യൂറോ സർജറി വിഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ലക്ഷത്തിൽ ഒരാൾക്കു തന്നെ അത്യപൂർവ്വമായി കാണപ്പെടുന്ന രോഗത്തിനുള്ള ശസ്ത്രക്രിയ കോട്ടയത്തും സമീപ ജില്ലകളിലും ഇതു ആദ്യമായാണ് ചെയ്യുന്നത്. വളരെ മേജറായ ഈ ശസ്ത്രക്രിയക്കു ശേഷം നാലാം ദിവസം രോഗി ആശുപത്രി വിടാനും കഴിഞ്ഞു എന്നുള്ളത് ഈ ശസ്ത്രക്രിയയുടെ വിജയമായി കണക്കാക്കപ്പെടുന്നു.

തലവേദനയും, ഇടത് കണ്ണിന്റെ കാഴ്ച്ച ശക്തിയും ചലനശേഷിയും നഷ്ടപ്പെട്ടതിനെ തുടർന്നാണ് ആലപ്പുഴ മുട്ടാർ സ്വദേശിനി കുമാരി മോഹൻ (57) ഭാരത് ആശുപത്രയി ൽ രണ്ടാഴ്ച്ച മുൻപ് ചികിത്സ തേടിയത് . പരിശോധനയിൽ തലയോട്ടിയുടെ കേന്ദ്ര ഭാഗത്ത് സുഷുമ്ന നാഡിയുടെ തുടക്കത്തിനടത്ത് മുഴ വളർന്നതായി കണ്ടെത്തി. സാധാരണ ഈ ഭാഗത്ത് ശസ്ത്രക്രിയ സങ്കീർണ്ണമായതിനാൽ റേഡിയേഷനുള്ള മരുന്നുകളുപയോഗിച്ചുള്ള ചികിത്സയാണ് നടത്തി വരുന്നത്. ഇത് രോഗിയുടെ ജീവൻ നിലനിർത്താന്‍ സഹായിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ തങ്ങള്‍ എൻഡോസ് കോപ്പിക്ക് ബ്രയിൻ സർജറി നിശ്ച്ചയിക്കുകയായിരുന്നു എന്ന് ഭാരത് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. അനിസ് മുസ്തഫ അറിയിച്ചു .


തലച്ചോറിലേക്കുള്ള രണ്ട് പ്രഥാന രക്തക്കുഴലുകൾ , കണ്ണിന്റെ ചലനം , കാഴ്ച്ച എന്നിവ നിയന്ത്രിക്കുന്ന ഞരമ്പുകൾ, എന്നിവയെല്ലാം ഈ മുഴയുടെ ഉള്ളിലും വശങ്ങളിലുമായിരുന്നത് ശ്രമകരമായ ചികല്‍സാ നടപടിയായിരുന്നു . മാത്രമല്ല സുഷുമ്ന നാഡിയുടെ തുടക്കം ഈ മുഴയുടെ സമീപത്തായിരുന്നു എന്നതും ആശങ്കയ്ക്ക് ഇട നല്‍കി. എട്ടു മണിക്കൂർ നീണ്ട നിന്ന ശസ്ത്രക്രിയക്കു ശേഷം രോഗിയെ തിവൃപരിചരണ വിഭാഗത്തിലും നാലാം ദിവസം ഡിസ്ചാർജും ചെയ്തു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. അനിസ് മുസ്തഫ, ഇ.എൻ.ടി സർജൻ ഡോ: രാജേഷ് കുമാർ, അനസ്തീസിയ വിഭാഗം ഡോ.മുരളീ കഷ്ണൻ, ഡോ. കോയക്കുട്ടി, ഡോ: ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രത്രക്രീയ നടത്തിയത്. ഹെൽത്ത് ഇൻഷൂറൻസ് വഴി ചികിത്സ നടത്തിയതും രോഗിക്ക് ആശ്വാസകരമായി.

Read More >>