വെള്ളത്തിനടിയില്‍ സെക്‌സ് ചെയ്യുന്നത് 'കുടുക്കിലാക്കും'; ഇറ്റാലിയന്‍ ദമ്പതികള്‍ പുലിവാല്‍ പിടിച്ചതിങ്ങനെ

'പെനിസ് കാപ്റ്റിവസ്' എന്ന ലൈംഗിക പ്രതിഭാസമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സംഭവിച്ചാല്‍ പങ്കാളികളില്‍ രണ്ടാള്‍ക്കും ശരീരം വേര്‍പെടുത്താനാവാത്ത സാഹചര്യമുണ്ടാകും.

വെള്ളത്തിനടിയില്‍ സെക്‌സ് ചെയ്യുന്നത് കുടുക്കിലാക്കും; ഇറ്റാലിയന്‍ ദമ്പതികള്‍ പുലിവാല്‍ പിടിച്ചതിങ്ങനെ

ലൈംഗിക ബന്ധത്തെ ആകര്‍ഷകമാക്കുന്നത് അതിന്റെ വൈവിധ്യമാണ്. സെക്‌സിനായി സ്ഥിരം ഒരേ സ്ഥലം തെരഞ്ഞെടുക്കുന്നത് മടുപ്പിക്കുന്നതിനാല്‍ സ്ഥലങ്ങളില്‍ വൈവിധ്യം കണ്ടെത്താനാണ് സെക്‌സോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം വൈവിധ്യമായ സ്ഥലങ്ങളിലൊന്ന് സ്വിമ്മിംഗ് പൂളോ പുഴയോ കടലോ പോലെ വെള്ളത്തില്‍ നിന്നുളള സെക്‌സാണ്. ഇത്തരത്തില്‍ ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ ബന്ധപ്പെട്ട് പുലിവാല്‍ പിടിച്ച സംഭവം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന് ലിംഗം വേര്‍പെടുത്താന്‍ സാധിക്കാതെ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറേ നേരം ഇത്തരത്തില്‍ ശരീരങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു പോയ ഇരുവരേയും സമീപത്തുകൂടി പോകുകയായിരുന്ന സ്ത്രീ കണ്ടതാണ് രക്ഷയായത്. നഗ്നരായിരുന്ന ഇരുവരും ഈ സ്ത്രീ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് മൂടിപ്പൊതിഞ്ഞ് ശരീരങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന നിലയില്‍ കരക്കെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരേയും വാഹനത്തില്‍ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് ലിംഗം വേര്‍പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'പെനിസ് കാപ്റ്റിവസ്' എന്ന ലൈംഗിക പ്രതിഭാസമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ സംഭവിച്ചാല്‍ പങ്കാളികളില്‍ രണ്ടാള്‍ക്കും ശരീരം വേര്‍പെടുത്താനാവാത്ത സാഹചര്യമുണ്ടാകും. ''രതിമൂര്‍ച്ചയുടെ സമയത്ത് സ്ത്രീ ലൈംഗികാവയവത്തിലെ പേശികള്‍ വലിഞ്ഞുമുറുകും. വെള്ളത്തില്‍ വെച്ച് ബന്ധപ്പെടുമ്പോള്‍ സാധാരണ പേശികള്‍ അയയുമ്പോഴാണ് പുരുഷലിംഗം പുറത്തെടുക്കാനാകുന്നത്'' -യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന സെക്‌സോളജിസ്റ്റ് ഡോ. ജോണ്‍ ഡീന്‍ പറയുന്നു. മൃഗങ്ങള്‍ക്കിടയിൽ ഇത് സംഭവിക്കാറുണ്ടെങ്കിലും മനുഷ്യരില്‍ അപൂര്‍വ സംഭവമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

Read More >>