ആശുപത്രി അധികൃതരുടെ ക്രൂരത; അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഏഴുവയസ്സുകാരി നിന്നത് രണ്ട് മണിക്കൂർ

വാർഡിൽ ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിൻ്റെ ഏഴു വയസ്സായ മകളുടെ കയ്യിൽ ഗ്ലൂക്കോസ് കുപ്പി നൽകുകയായിരുന്നു

ആശുപത്രി അധികൃതരുടെ ക്രൂരത; അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഏഴുവയസ്സുകാരി നിന്നത് രണ്ട് മണിക്കൂർ

രണ്ട് മണിക്കൂറോളം നിന്ന നിൽപ്പ് നിൽക്കുക, അതും ഒരു കൈ ഉയർത്തിപ്പിടിച്ച്. ആലോചിക്കാൻ തന്നെ പ്രയാസകരമാണ്. എന്നാൽ ഈ ഏഴു വയസ്സുകാരി രണ്ട് മണിക്കൂറോളം ഗ്ലൂക്കോസ് കുപ്പി പൊക്കിപ്പിടിച്ച് നിന്നു, അച്ഛൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥകളും ക്രൂരതകളും നിരന്തരം വാർത്തയാകാറുണ്ട്. എന്നാൽ ആശുപതിയിൽ അച്ഛന് കൂട്ട് വന്ന ഏഴുവയസ്സുകാരിയോട് അവർ ചെയ്ത ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങൾ മുതൽ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സർക്കാർ ആശുപതിയിലാണ് സംഭവം. 54 വയസ്സുകാരനായ ഏകനാഥ് ഗവേലിയെ ശസ്ത്രക്രിയക്ക് ശേഷം വാർഡിലേക്ക് മാറ്റിയതായിരുന്നു. വാർഡിൽ ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ ഏഴു വയസ്സായ മകളുടെ കയ്യിൽ ഗ്ലൂക്കോസ് കുപ്പി നൽകുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അച്ഛന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ഇങ്ങനെ ഉയർത്തിപ്പിടിക്കണം എന്ന ഡോക്ടറുടെ വാക്ക് അനുസരിക്കാനായി ഈ ഏഴു വയസ്സുകാരി നിന്നത് രണ്ട് മണിക്കൂറാണ്.

ചിത്രം വൈറലായതോടെ ആശുപത്രി അധികൃതർ വിശദ്ദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രോഗിയുടെ കൂടെ മുതിർന്നവർ ആരും ഉണ്ടായിരുന്നില്ലെന്നും തങ്ങൾ ഇങ്ങനെ ചെയ്തിട്ടില്ലെന്നും കുട്ടിയുടെ കയിൽ ആരോ കുപ്പി നൽകി ഫോട്ടോ എടുത്തതാനെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


Read More >>