ഗര്‍ഭകാലത്ത് സെക്‌സ് ചെയ്യൂ; ശാസ്ത്രം ഗര്‍ഭിണികളോട് പറയുന്ന 7 കാര്യങ്ങള്‍

കേന്ദ്ര ആയുഷ്മന്ത്രാലയം ഗര്‍ഭിണികള്‍ സെക്‌സില്‍ ഏര്‍പ്പെടരുത് എന്നു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഗര്‍ഭിണികളുടെ രതി കുഞ്ഞിന്റെ ആരോഗ്യത്തിനടക്കം ഗുണകരമാണ്- എല്ലാ പൊസിഷനുകളിലും ബന്ധപ്പെടാനാവില്ലെന്നു മാത്രം.

ഗര്‍ഭകാലത്ത് സെക്‌സ് ചെയ്യൂ; ശാസ്ത്രം ഗര്‍ഭിണികളോട് പറയുന്ന 7 കാര്യങ്ങള്‍

ഗര്‍ഭകാലത്ത് സെക്‌സ് വേണമോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. ആ സംശയം പല മടങ്ങ് ഇരട്ടിപ്പിക്കുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം. ഗര്‍ഭ സമയത്ത് സെക്‌സ് പാടില്ലെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കുന്നത്. എന്നാൽ ഇത് ശാസ്ത്രീയമല്ല. തുടക്കത്തിലേയും അവസാനത്തേയും മാസങ്ങളിലൊഴികെ സെക്‌സ് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇക്കാലയളവിലെ സെക്‌സ് ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പറയുന്നത് ഇക്കാലയളവില്‍ സെക്‌സ് വേണ്ടെന്നാണ്. ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാത്ത പൊസിഷനില്‍ സെക്‌സ് ചെയ്യണമെന്ന ഒറ്റക്കാര്യമേ വിദഗ്ധര്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശമായി പറയുന്നുള്ളു. അതെന്തായാലും ഗര്‍ഭകാലയളവിലുള്ള സെക്‌സുമായി ബന്ധപ്പെട്ട് ഏഴ് ഗുണങ്ങള്‍ നോക്കാം.

1. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

ഗര്‍ഭധാരണ കാലം സാധാരണയായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇക്കാലത്തെ ലൈംഗിക ബന്ധം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. സെക്‌സിലൂടെ ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിലൂടെയാണിത്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതായും ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നതായും പറയുന്നു.

2. കൂടുതല്‍ മികച്ച രതിയനുഭവം

ഗര്‍ഭകാലത്ത് ശരീരത്തിൽ രക്തപ്രവാഹം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ മികച്ച രതിമൂര്‍ച്ഛ ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

3. വേദനകളെ ലഘൂകരിക്കുന്നു

ഗര്‍ഭകാലത്തെ സെക്‌സില്‍ കൂടുതലായി ഓക്‌സിടോസിന്‍ പുറപ്പെടുവിക്കുന്നതിനാല്‍ വേദനകളെ ലഘൂകരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇക്കാലയളവില്‍ വേദനകള്‍ സഹിക്കാനുള്ള കഴിവ് 74 ശതമാനം വരെ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

4. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

സാധാരണയായി ഗര്‍ഭിണികളെ രോഗം ബാധിക്കുന്നത് റിസ്‌കുള്ള കാര്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ സെക്‌സ് ചെയ്യുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഐജിഎ എന്ന ആന്റിബോഡിയെ വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

5. നല്ല ഉറക്കം നല്‍കുന്നു

ഇക്കാലയളവിലെ സെക്‌സ് എന്‍ഡോര്‍ഫിന്‍സ് ഹോര്‍മോണ്‍ ഉല്‍പാദനം ത്വരിതഗതിയിലാക്കുന്നതിനാല്‍ മികച്ച ഉറക്കം നല്‍കുന്നു.

6. സുഖപ്രസവത്തിന് സഹായിക്കുന്നു

ഇക്കാലയളവിലെ സെക്‌സ് യോനിയിലേയും ഗര്‍ഭാശയത്തിലേയും പേശികള്‍ ദൃഢമാക്കുന്നതിനാല്‍ സുഖപ്രസവം നല്‍കുന്നതായി പഠനങ്ങള്‍ പറയുന്നു.

7. ദമ്പതികളിലെ അടുപ്പം വര്‍ധിപ്പിക്കുന്നു

ഇക്കാലയളവിലെ ലൈംഗിക ബന്ധം ദമ്പതികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു. കുഞ്ഞിനു വേണ്ടി ഇരുവരും കാത്തിരിക്കുന്ന കാലമായതിനാല്‍ ലൈംഗിക ബന്ധം വൈകാരിക അടുപ്പം വര്‍ധിപ്പിക്കുന്നതായാണ് പഠനങ്ങളില്‍ വ്യക്തമായത്.

Read More >>