ബിയറിന്റെ ഏഴ് മാസ്മരിക ഗുണങ്ങള്‍

ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക് എന്നിവയടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് ബിയറെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു

ബിയറിന്റെ ഏഴ് മാസ്മരിക ഗുണങ്ങള്‍

മദ്യം ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. മിതമായ നിലയിലുള്ള മദ്യ ഉപയോഗം ശരീരത്തിന് ചില ഗുണങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ബിയര്‍ ഉപയോഗം വഴി ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പുതിയ ഒരു പഠനം പറയുന്നു. ഇനി ബിയര്‍ നുണയാന്‍ തുടങ്ങും മുമ്പ് താഴെപ്പറയുന്ന കാര്യങ്ങള്‍ മനസിലോര്‍ത്ത് കുറ്റബോധമില്ലാതെ ചിയേഴ്‌സ് പറയൂ.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

1) ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ഇറ്റലിയിലെ ഫോണ്‍ഡ്‌സിയോണ്‍ ഡി റിക്കേര ഇ ക്യുറ എന്ന സംഘടന 2 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം ഒരു പൈന്റ് ബിയര്‍ കഴിക്കുന്നവരില്‍ 31 ശതമാനം ഹൃദ്രോഗസാധ്യത കുറയുന്നതായി കണ്ടെത്തിയിരുന്നു. ഫിനോല്‍സ് എന്ന ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റാണ് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നത്.

2) അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നു

മിതമായ നിരക്കില്‍ ബിയര്‍ കഴിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ്‌,ഡയമെന്‍ഷ്യ അടക്കമുള്ള മറവിരോഗങ്ങള്‍ ബാധിക്കുന്നത് 23 ശതമാനം കുറയുന്നതായി ലയോള സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ സിലിക്കണ്‍ ഘടകമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത്.

3) പ്രമേഹത്തെയും വൃക്കയിലെ കല്ലുകളേയും തടയുന്നു

- 2011ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്. 38,000 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ കുടിക്കുന്നതുകൊണ്ട് ടൈപ്പ് രണ്ട് പ്രമേഹം ബാധിക്കാനുള്ള സാധ്യത 25 ശതമാനം ഇവരില്‍ കുറയുന്നതായി കണ്ടെത്തിയത്. ബിയറിലെ ആല്‍ക്കഹോള്‍ ഉള്ളടക്കം ഇന്‍സുലിന്‍ സംവേദനക്ഷമതയെ വര്‍ധിപ്പിക്കുന്നതിനാലാണിത്. മിതമായ ബിയര്‍ ഉപയോഗം വൃക്കകളില്‍ കല്ലുണ്ടാകുന്നതിനെ 40 ശതമാനം വരെ തടയുന്നതായി ഫിന്‍ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ ജലാംശം (93 ശതമാനം) ആണ് ശരീരത്തിലെ അപകടകരമായ വിഷാംശങ്ങളെ പിന്തള്ളി വൃക്കയ്ക്ക് ശരിയായ രീതിയില്‍ പ്രവൃത്തിക്കാന്‍ സഹായിക്കുന്നത്.

4) സ്‌ട്രോക്കിനെതിരെ പ്രതിരോധം

മിതമായ രീതിയില്‍ ബിയര്‍ ഉപയോഗിക്കുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം വരെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ദിവസവും ബിയര്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ രക്തം കെട്ടി നില്‍ക്കുന്നത് തടയുന്നതായി കണ്ടെത്തിയിരുന്നു.

5) ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

സാന്തോഹുമോല്‍ എന്ന ആന്റിഓക്‌സിഡന്റ് ബിയറിലെ പ്രധാനപ്പെട്ട ഘടകമാണ്. ശരീരത്തിലെ ക്യാന്‍സര്‍ സൃഷ്ടിക്കുന്ന എന്‍സൈമുകളെ ഫലപ്രദമായി തടയാന്‍ എന്‍സൈമുകള്‍ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പുരുഷന്‍മാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ മിതമായ ബിയര്‍ ഉപയോഗം സഹായിക്കുമെന്നും ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നു- കൊളസ്‌ട്രോള്‍ നിരക്ക് കുറയ്്ക്കുന്നതിലും ബിയര്‍ ഉപയോഗത്തിന് പങ്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ബീറ്റ ഗ്ലൂക്കാന്‍സ് എന്ന ഫൈബറാണ് കൊളസ്‌ട്രോള്‍ നിരക്ക് കുറക്കാന്‍ സഹായിക്കുന്നത്.

6) രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയത്. 25-40 പ്രായപരിധിയിലുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മിതമായി ബിയര്‍ ഉപയോഗിക്കുന്ന ഇവരില്‍ മറ്റുള്ളവരേക്കാള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് പഠനത്തില്‍ വ്യക്തമായി. ബിയറല്‍ അടങ്ങിയിരിക്കുന്ന സിലിക്കോണ്‍ എല്ലുകളെ ബലപ്പെടുത്തുന്നു. ടഫ്റ്റ്‌സ് 2009ല്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം ബിയര്‍ കഴിക്കുന്ന പ്രായമായവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് എല്ലുകള്‍ക്ക് ബലം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

7) താരനെതിരെ ഫലപ്രദം

ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബിയര്‍ ഉപയോഗിച്ച് തല കഴുകിയാല്‍ താരനില്ലാതെ മുടി സംരക്ഷിക്കാം. ചിയേഴ്‌സ്