സഖി;സ്തനാർബുദത്തിനെതിരെ ബോധവത്കരണവുമായി കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

നേരത്തെ തന്നെ തിരിച്ചറിയാനും ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കുന്ന സ്തനാർബുദം അശ്രദ്ധ കൊണ്ട് മാത്രമാണ് ഇത്രയേറെ വ്യാപകമാവുന്നത്.

സഖി;സ്തനാർബുദത്തിനെതിരെ ബോധവത്കരണവുമായി കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

കാൻസർ ഇന്ന് സർവ്വ സാധാരണവും എന്നാൽ മാരകവുമായ അസുഖമാണ്. പത്തിൽ രണ്ട് പേർക്ക് ഇന്ന് കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളിൽ സ്തനാർബുദമാണ് വ്യാപകമായി കാണുന്നത്. നേരത്തെ തന്നെ തിരിച്ചറിയാനും ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കുന്ന സ്തനാർബുദം അശ്രദ്ധ കൊണ്ട് മാത്രമാണ് ഇത്രയേറെ വ്യാപകമാവുന്നത്. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ് കോട്ടയം മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയനും മെഡിക്കോണും. കൂട്ടിനായി കുടുംബശ്രീയുമുണ്ട്. `സഖി' എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പരിശോധനയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സ്തനാർബുദം ഉണ്ടോ എന്ന് സ്വയം പരിശോധിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളും നൽകപ്പെടുന്നു.

ഇതു വരെ കോട്ടയം ജില്ലയിലെ 12ഓളം പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും ക്ലാസുകൾ നടത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപ് കെ ടി ജലീൽ ആയിരുന്നു പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത ഞായറാഴ്ച്ച് കിടങ്ങൂർ പഞ്ചായത്തിൽ ക്ലാസുണ്ടാവും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയാണിത്. ആളുകൾ ആവശ്യപ്പെടുകയാണെങ്കിൽ കോട്ടയത്തിന് പുറത്തും ക്ലാസുകളെടുക്കാം എന്ന് ഈ മിടുക്കർ ഉറപ്പ് നൽകുന്നു.

സഖിയുടെ ഫേസ്ബുക്ക് പേജ്

Read More >>